2014-02-20 20:02:59

നവീകരണപ്രക്രിയയില്‍
നല്ലതു നഷ്ടമാക്കരുത്


20 ഫെബ്രുവരി 2014, വത്തിക്കാന്‍
നവീകരണപ്രക്രിയില്‍ നല്ലതു നഷ്ടമായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കാര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ ഉദ്ബോധിപ്പിച്ചു. ആരാധനക്രമ നവീകരണത്തെ സംബന്ധിച്ച വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണരേഖയെ Sacrosanctum Concilium-മിനെ ആധാരമാക്കി ഫെബ്രുവരി 19-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ സമ്മേളിച്ച അന്തര്‍ദേശീയ സമ്മേളനത്തെ അഭിസംബോധനചെയ്യവെയാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നവീകരണത്തിന്‍റെ നവയുഗം ആഗോളസഭയില്‍ തുറുന്നെങ്കിലും, ദൈവിക വെളിച്ചത്തിന്‍റെയും കൃപാസ്പര്‍ശത്തിന്‍റെയും സ്രോതസ്സായ ആരാധനക്രമത്തിന്‍റെ മേഖലയില്‍ പരിഷ്ക്കരണത്തിന്‍റെ പേരില്‍ വന്നുകൂടിയ പാളിച്ചകള്‍ തിരുത്താന്‍ പരിശ്രമിക്കേണ്ടത് അനിവാര്യമായ ആവശ്യമായി ഉത്തരവാദിത്വപ്പെട്ടവര്‍ പരിഗണിക്കണമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രഭാഷണമദ്ധ്യേ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.

അടയാളങ്ങളിലൂടെ ക്രിസ്തു പകര്‍ന്നുനല്കുന്ന കൃപയുടെ സന്തോഷവും, സൗഖ്യവും, രക്ഷയും സംവേദനംചെയ്യുന്ന ആരാധനക്രമത്തിലെ അടയാളങ്ങള്‍‍ സഭയുടെ പ്രബോധനങ്ങള്‍ക്ക് അനുസൃതമായി വിശ്വസ്തതയോടെ പരികര്‍മ്മചെയ്യുവാനും ജനങ്ങളെ സജീവമായി അവയില്‍ പങ്കെടുപ്പിച്ച് അവയുടെ ഫലപ്രാപ്തിയണിയുന്നതിനും സമ്മേളനം സഹായകമാകട്ടെയെന്ന് ആശംസിച്ചുകൊണ്ടുമാണ് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രഭാഷണം ഉപസംഹരിച്ചത്.
_____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.