2014-02-19 17:52:26

വിശുദ്ധരായ പാപ്പാമാരുടെ
വര്‍ണ്ണസ്റ്റാമ്പുകള്‍


19 ഫെബ്രുവരി 2014, വത്തിക്കാന്‍
വര്‍ണ്ണസ്റ്റാമ്പകളുമായി നാമകരണ നടപടികല്‍ക്കായി വത്തിക്കാന്‍ ഒരുങ്ങി.
ഏപ്രില്‍ 27-ന് വത്തിക്കാനില്‍ അരങ്ങേറുന്ന വാഴ്ത്തപ്പെട്ട ജോണ്‍ 23-ാമന്‍,
ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാമാരുടെ നാമകരണ നടപടികള്‍ക്കായി സ്മാരകസ്റ്റാമ്പുകളുടെ പ്രകാശനത്തിലൂടെയും ഒരുങ്ങുമെന്ന് വത്തിക്കാന്‍റെ തപാല്‍ വിഭാഗം അറിയിച്ചു.

‘നല്ല പാപ്പാ’യെന്നു ജനങ്ങള്‍ വിളിക്കുകയും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സൂത്രധാരകനുമായ ജോണ്‍ 23-ാമന്‍റെയും, തീര്‍ത്ഥാടനങ്ങള്‍കൊണ്ട് വിശ്വസാഹോദര്യത്തിന്‍റെ ദൂതനുമായിത്തീര്‍ന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെയും തപാല്‍ സ്റ്റാമ്പുകള്‍ വത്തിക്കാന്‍ പുറത്തിറിക്കുന്നത് ഇറ്റാലി, പോളണ്ട് എന്നീ രാജ്യങ്ങളുടെ തപാല്‍ വകുപ്പുകള്‍ വത്തിക്കാനുമായി സഹകരിച്ചുകൊണ്ടാണ്. യഥാക്രമം 70 സെന്‍റ്, ഒരു യൂറോ മൂല്യമുള്ള 10 ലക്ഷം ബഹുവര്‍ണ്ണ സ്റ്റാമ്പുകള്‍ നാമകരണദിനമായ ഏപ്രില്‍ 27-മുതല്‍ ലഭ്യമാക്കുമെന്ന് വത്തിക്കാന്‍റെ ഫിലാറ്റെലിക് വിഭാഗത്തിന്‍റെ പ്രസ്താവന അറിയച്ചു.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.