2014-02-19 17:47:27

മൈക്കിളാഞ്ചലോയുടെ സ്മരണയ്ക്ക്
നാന്നൂറ്റി അന്‍പതു വര്‍ഷങ്ങള്‍


19 ഫെബ്രുവരി 2014, വത്തിക്കാന്‍
ഫെബ്രുവിരി 18-ാം തിയതിയാണ് വിശ്വത്തരശില്പിയും കലാകാരുനുമായ മൈക്കിളിഞ്ചലോയുടെ 450-ാം ചരമവാര്‍ഷികം കലാലോകം അനുസ്മരിച്ചത്. ലോകം കണ്ട കലാവിസ്മയവും, ഇറ്റാലിയില്‍ നവോത്ഥാന കാലഘ്ട്ടത്തിലെ മഹാരഥനുമായ മൈക്കിളാഞ്ചലോ 1475 മാര്‍ച്ച് 6-ാം തിയതി ഫ്ലോറന്‍സിലെ ബുവനരോത്തി കുടുംബത്തിലാണ് ജനിച്ചത്.

25 വയസ്സുള്ളപ്പോള്‍ ‘പിയെത്താ’പോലുള്ള അനശ്വരസൃഷ്ടികള്‍ മനുഷ്യകുലത്തിനു
സമ്മാനിച്ച മൈക്കിളാഞ്ചലോ, ക്രിസ്തുവില്‍ കേന്ദ്രീകൃതമാകുന്ന മനുഷ്യചരിത്രത്തിന്‍റെ ചിത്രീകരണംകൊണ്ട് ലോക ശ്രദ്ധയാകര്‍ഷിച്ച കലാകാരനാണെന്ന് അദ്ദേഹത്തിന്‍റെ കാലസൃഷ്ടികളെ ചൂണ്ടിക്കാണിച്ചുക്കൊണ്ട് വത്തിക്കാന്‍ മ്യൂസിയം ഡയറക്ടറും കാലനിരൂപകനുമായ അന്തോണിയോ പാവളൂച്ചി, വത്തിക്കാന്‍ ദിനപത്രം ലൊസര്‍വത്തോരേ റൊമാനോയ്ക്കു നല്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.
നിത്യവിധിയാളനായ ക്രിസ്തുവില്‍ സംഗമിക്കുന്ന മനുഷ്യാസ്തിത്വത്തെ മൈക്കിളോഞ്ചലോ സിസ്റ്റൈന്‍ കപ്പേളയില്‍ നിര്‍വ്വചിച്ചിരിക്കുന്നത് കലാകാരന്‍റെ അനശ്വരസൃഷ്ടിയാണെന്നും പാവളൂച്ചി വിലിയിരുത്തി.

പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, പഠനശിബിരങ്ങള്‍, 2014- ഫെബ്രുവിരി മുതല്‍ മൈക്കിളാഞ്ചലോ വര്‍ഷമായി ആചരിക്കാന്‍ ലോകത്തുള്ള വിവിധ കലാസംഘടനകളും ജന്മനാടായ ഫ്ലോറന്‍സും എടുത്ത തീരുമാനത്തോട് വത്തിക്കാനും സഹകരിക്കുമെന്ന് പാവളൂച്ചി പ്രസ്താവിച്ചു. പിയെത്താ, പത്രോസ്, ദാവീഡ്, സൃഷ്ടി, അന്ത്യവിധി തുടങ്ങിയ സുഭഗസൃഷ്ടികളുടെ ഉപജ്ഞാതാവായ മൈക്കിളാഞ്ചലോ തന്‍റെ വൈവിധ്യമാര്‍ ശില്പങ്ങള്‍, വാസ്തുകാരങ്ങള്‍, നിറക്കുട്ടുകള്‍ എന്നിവയിലൂടെ കലയ്ക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ച സുകൃതിയും അതുല്യപ്രതിഭയും അതികായനുമാണെന്ന് പാവളൂച്ചി അഭിപ്രായപ്പെട്ടു.

1564 ഫെബ്രുവരി 18-ാം തിയതി 89-ാമത്തെ വയസ്സിലാണ് മൈക്കിളാഞ്ചലോ ബുവനരോത്തി റോമില്‍ അന്തരിച്ചത്.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.