2014-02-19 20:27:23

പാപ്പാ ഫ്രാന്‍സിസ്
പാസ്പോര്‍ട്ട് പുതുക്കി


19 ഫെബ്രുവരി 2014, വത്തിക്കാന്‍
ആഗോളസഭാദ്ധ്യക്ഷനും വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ തലവനുമായ പാപ്പാ ഫ്രാന്‍സിസ് തന്‍റെ അര്‍ജ്ജന്‍റീനിയന്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ മറന്നില്ല. റോമിലുള്ള അര്‍ജന്‍റീനയുടെ എമ്പസി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചുകൊണ്ട്, ഔദാര്യമോ ആനുകൂല്യമോ ആവശ്യപ്പെടാതെയാണ് പാസ്പോര്‍ട്ട് പുതുക്കാന്‍ പാപ്പാ പരിശ്രമിച്ചതെന്ന വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഫോട്ടോയുടെയും, വിരലടയാളത്തിന്‍റെയും, കൈയ്യൊപ്പിന്‍റെയും നടപടിക്രമങ്ങള്‍ ഇന്‍റെര്‍ നെറ്റിലൂടെ രണ്ടും ദിവസത്തിനകം പൂര്‍ത്തീകരിച്ച്, ജോര്‍ജ് മാരിയോ ബര്‍ഗോളിയോ എന്ന പേരിലുള്ള പാപ്പായുടെ പാസ്പോര്‍ട്ട് വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ ഫെബ്രുവരി 17-ന് എത്തിച്ചുവെന്നും, അര്‍ജന്‍റീനിയന്‍ പൗരത്വത്തില്‍ അഭിമാനിയായ പാപ്പായുടെ അപേക്ഷ കണ്ടപ്പോള്‍ ഏറെ ആദരവുതോന്നിയെന്ന്, അര്‍ജന്‍റീനിയന്‍ വിദേശ കാര്യാലയത്തിന്‍റെ മേധാവി, ഫ്ലോറെന്‍സിയോ റെന്താസ്സോ പ്രസ്താവനയിലൂടെ അറിയിച്ചു
____________________
Report : nellikal, sedoc







All the contents on this site are copyrighted ©.