2014-02-19 17:37:50

കുഞ്ഞുങ്ങളുടെ കാരുണ്യവധം
അപഹാസ്യമായ തിന്മ


19 ഫെബ്രുവരി 2014, വത്തിക്കാന്‍
കാരുണ്യവധം അപഹാസ്യമായ തിന്മയാണെന്ന്, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ഇഗ്നേഷ്യസ് കരാസ്ക്കോ പ്രസ്താവിച്ചു. മാരകമായ രോഗങ്ങള്‍ക്ക് അടിമപ്പെട്ട ശിശുക്കളുടെ കാരുണ്യവധം നിയമവത്ക്കരിക്കാനുള്ള ബെല്‍ജിയം സര്‍ക്കാരിന്‍റെ നീക്കത്തോട് പ്രതികരിച്ചുകൊണ്ടാണ് വത്തിക്കാന്‍റെ ജീവനുവേണ്ടിയുള്ള പ്രസ്ഥാനത്തിന്‍റെ തലവന്‍ ഇങ്ങനെ പ്രതികരിച്ചത്.
ബുദ്ധിയും നീതിബോധവുമുള്ളവര്‍ നിഷേധിക്കുന്ന അപഹാസ്യവും നന്ദ്യവുമായ തിന്മയാണ് ബലവാന്മാരെന്നു നടിക്കുന്നവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് കരാസ്ക്കോ പ്രതികരിച്ചു.

ഫെബ്രുവരി 20, 21 തിയതികളില്‍ വത്തിക്കാനില്‍ ചേര്‍ന്ന സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമി, ‘വാര്‍ദ്ധക്യവും അംഗവൈകല്യവും ഇന്ന്’ (Aging and Disability today) എന്ന വിഷയം ചര്‍്ച്ചചെയ്യും. 1994-ല്‍ സ്ഥാപിതമായ അക്കാഡമിയുടെ 20-ാം വാര്‍ഷിക സമ്മേളനമാണ് ഇക്കുറിയെന്നും ആര്‍ച്ചുബിഷപ്പ് കരേസ്ക്കോ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.