2014-02-18 16:25:16

ക്രിസ്തീയ പുണ്യങ്ങൾ ക്രിസ്തുവിൽ നിന്ന് പഠിക്കാം


18 ഫെബ്രുവരി 2014, വത്തിക്കാൻ
ക്രിസ്തീയ പുണ്യങ്ങൾ ക്രിസ്തുവിൽ നിന്നു പഠിക്കാൻ മാർപാപ്പയുടെ ക്ഷണം. ചൊവ്വാഴ്ച പങ്കുവയ്ച്ച ട്വീറ്റിലാണ് പാപ്പ ഈ ക്ഷണം നൽകിയിരിക്കുന്നത്. “പ്രാർത്ഥിക്കാനും, ക്ഷമിക്കാനും, സമാധാനം വിതയ്ക്കാനും, അന്യരെ സഹായിക്കാനും ക്രിസ്തുവിൽ നിന്ന് നമുക്ക് പഠിക്കാം.” എന്നാണ് പാപ്പായുടെ ട്വീറ്റ്.
@pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ ഇംഗ്ലീഷ്, ലാറ്റിൻ, അറബി എന്നിങ്ങനെ ഒൻപതു ഭാഷകളില്‍ നൽകപ്പെടുന്ന മാർപാപ്പയുടെ ട്വീറ്റുകൾക്ക് സൈബർ ലോകത്തില്‍ വൻ പ്രചാരമാണ്. ഒരു കോടിയിലേറെ പേർ പാപ്പായെ ട്വിറ്ററിൽ ‘ഫോളോ’ ചെയ്യുന്നുണ്ട്.

English: Let us learn from Christ how to pray, to forgive, to sow peace, and to be near those in need.

LATIN: Orare Iesu praeceptore perdiscamus et condonare, propagare pacem atque indigentes adiuvare.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.