2014-02-18 16:25:59

ഇടവക ഭരണസമിതിയുടെ പ്രാധാന്യത്തെക്കുറിച്ച് മാർപാപ്പ ഓർമ്മപ്പെടുത്തുന്നു


18 ഫെബ്രുവരി 2014, വത്തിക്കാൻ
ഇടവകയുടെ അജപാലന ശുശ്രൂഷയിലും സാമ്പത്തികകാര്യങ്ങളിലും അൽമായരുടെകൂടി അഭിപ്രായം അറിഞ്ഞുകൊണ്ട് തീരുമാനങ്ങളെടുക്കാൻ ഇടവക വികാരിയെ സഹായിക്കുന്ന ഭരണസമിതിയുടെ സേവനം വിലപ്പെട്ടതാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച റോം രൂപതയിലെ സെന്‍റ് തോമാസ് ഇടവക ദേവാലയം സന്ദർശിച്ച മാർപാപ്പ ഇടവക ഭരണസമിതിയംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഭരണസമിതിയുടെ പ്രസക്തിയെക്കുറിച്ച് അവരെ ഓർമ്മിപ്പിച്ചത്. ഇടവകയുടെ ഐക്യവും കൂട്ടായ്മയും കാത്തുപാലിക്കുന്നതിൽ ഭരണസമിതിക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് അവരെ ഉത്ബോധിപ്പിച്ച പാപ്പ അനൈക്യത്തിനും ഭിന്നിപ്പിനും കാരണമാകുന്ന വ്യർത്ഥഭാഷണം ഒഴിവാക്കണമെന്നും അവരോട് അഭ്യർത്ഥിച്ചു.

Reported: Vatican Radio, T.G









All the contents on this site are copyrighted ©.