2014-02-14 17:32:39

പ്രതിസന്ധികളില്‍ തളരാതെ മുന്നേറിയ ബൾഗേരിയൻ കത്തോലിക്കർക്ക് പാപ്പായുടെ അനുമോദനം


14 ഫെബ്രുവരി 2014,വത്തിക്കാൻ
നീരീശ്വവാദികളുടെ ഭരണത്തിലും വിശ്വാസത്തിന്‍റെ തീജ്ജ്വാല അണയാതെ സൂക്ഷിച്ച ബൾഗേരിയൻ കത്തോലിക്കർക്ക് ഫ്രാൻസിസ് മാർപാപ്പയുടെ പ്രശംസ. ആദ്-ലിമിന സന്ദർശനത്തിനെത്തിയ ബൾഗേരിയൻ മെത്രാൻമാരുമായി ഫെബ്രുവരി 13ന് നടത്തിയ കൂടിക്കാഴ്ച്ചയില്‍ നൽകിയ സന്ദേശത്തിലാണ് ഇരുമ്പുമറയ്ക്കുള്ളിലെ ബൾഗേരിയൻ ജീവീത ചരിത്രത്തെക്കുറിച്ചും മതവിശ്വാസം അടിച്ചമർത്തപ്പെട്ടപ്പോഴും ധീരതയോടെ വിശ്വാസസാക്ഷ്യമേകിയ കത്തോലിക്കരെക്കുറിച്ചും പാപ്പ പരാമർശിച്ചത്. സഭയുടെ പ്രേഷിത സ്വഭാവത്തെക്കുറിച്ച് മെത്രാൻമാരെ അനുസ്മരിപ്പിച്ച പാപ്പ ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും ക്രിസ്തുവിനാൽ അയക്കപ്പെട്ട പ്രേഷിതരാണെന്നും പ്രസ്താവിച്ചു. ആനന്ദത്തോടും ഉത്സാഹത്തോടും കൂടി പ്രേഷിതപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകാൻ ബൾഗേരിയൻ സഭാ നേതൃത്വത്തെ ആഹ്വാനം ചെയ്ത പാപ്പ ജനകീയ ഭക്തിപ്രസ്ഥാനങ്ങൾക്കും വേണ്ടത്ര പ്രാധാന്യം നൽകണമെന്ന് നിർദേശിച്ചു.

Reported: Vatican Radio, TG








All the contents on this site are copyrighted ©.