2014-02-12 19:32:58

സൃഷ്ടിയുടെ
സംരക്ഷകരാകേണ്ട കുടുംബങ്ങള്‍


12 ഫെബ്രുവരി 2014, വത്തിക്കാന്‍
‘കുടുംബങ്ങള്‍ സൃഷ്ടിയുടെ സംരക്ഷകരാകണ’മെന്ന്, കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് വിന്‍സന്‍റ് പാലിയ പ്രസ്താവിച്ചു. മാര്‍ച്ച് 29-ന് വത്തിക്കാനില്‍ സംഗമിക്കുന്ന പരിസ്ഥിതിയെക്കുറിച്ചുള്ള ഏകദിന പഠനശിബിരത്തെക്കുറിച്ചിറക്കിയ പ്രസ്താവനയിലാണ് ആര്‍ച്ചുബിഷപ്പ് പാലിയ ഇങ്ങനെ പ്രസ്താവിച്ചത്. പാപ്പാ ഫ്രാന്‍സിസ് ഒക്ടോബര്‍ മാസത്തില്‍ വിളിച്ചുകൂട്ടിയിരിക്കുന്ന കുടുബങ്ങളെ കേന്ദ്രീകരിച്ചുള്ള മെത്രാന്മാരുടെ സിനഡിന് സാഹയകമാകുന്ന അഭിപ്രായ രൂപീകരിണത്തിനുവേണ്ടിയാണ് ‘കുടുംബവും പരിസ്ഥിതി’യുമെന്ന വിഷയം കേന്ദ്രീകരിച്ച് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് പാലിയ അറിയിച്ചു.

ഭൂമിയെ സംരക്ഷിക്കുകയും അതിനെ മനുഷ്യവാസ യോഗ്യമായ വിധത്തില്‍ പരിരക്ഷിക്കുകയും ചെയ്യേണ്ടത് കുടുംബങ്ങളുടെ അടിസ്ഥാന ഉത്തരവാദിത്വമാണ്, എന്ന സഭയുടെ വീക്ഷണമാണ് സെമിനാറിന്‍റെ പ്രചോദനമെന്നും ആര്‍ച്ചുബിഷപ്പ് പാലിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പരിസ്ഥിതിയുടെ ശാസ്ത്രീയവും ദൈവശാസ്ത്രപരവുമായ വീക്ഷണഗതികളെക്കുറിച്ച് ആഗോളതലത്തിലുള്ള പ്രമുഖരും, മാനവശാസ്ത്ര വിദഗ്ദ്ധരും റോമിലെ അനുരഞ്ജനവീഥിയിലുള്ള പത്താം പിയൂസ് പാപ്പായുടെ ഹാളില്‍ ചേരുന്ന ഏകദിനസമ്മേളത്തെ നയിക്കുമെന്നും പ്രസ്താവ വെളിപ്പെടുത്തി.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.