2014-02-12 19:47:56

സിബിസിഐ പാലായില്‍
സമാപിച്ചു


12 ഫെബ്രുവരി 2014, പാലാ
ദേശീയ മെത്രാന്‍ സമിതിയുടെ, (cbci-യുടെ) മനുഷ്യാവകാശ കമ്മിഷന്‍ ഒരുക്കിയ പുസ്തകം, മനുഷ്യാവകാശത്തെക്കുറിച്ചുള്ള സഭയുടെ വീക്ഷണം Church’s Concept of Human Dignity പ്രകാശനംചെയ്തു.
മനുഷ്യാവകാശ കമ്മിഷന്‍റെ സെക്രട്ടറി ഫാദര്‍ ചാള്‍സ് ഇറുദയം പത്രാധിപരായി പ്രസിദ്ധീകരിച്ച ഗ്രന്ഥം, പാലായില്‍ ഫെബ്രുവരി 12-ാം തിയതി ബുധനാഴ്ച സമാപിച്ച cbci-യുടെ സമ്പൂര്‍ണ്ണ സമ്മേളമദ്ധ്യേ മുന്‍ പ്രസിഡന്‍റും മുമ്പൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ് പ്രകാശനംചെയ്തത്.

മനുഷ്യാവകാശത്തെക്കുറിച്ചുള്ള സഭാവീക്ഷണത്തിന്‍റെ സമഗ്രപഠനമല്ല ഗ്രന്ഥമെങ്കിലും, ലിയോ 13-ാമന്‍ പാപ്പായുടെ പ്രബോധനത്തോടെ ആരംഭിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ഇന്നത്തെ മാനവിക ദര്‍ശനംവരെ പ്രതിപാദിക്കുന്ന മനുഷ്യാവകാശത്തിന്‍റെ സഭാദര്‍ശനം വ്യക്തമാക്കുന്ന മനോഹരമായ ഗ്രന്ഥമാണിതെന്ന് പ്രകാശനവേളയില്‍ കര്‍്ദ്ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാണിച്ചു. തമിഴ്നാട്ടിലെ ശിവഗംഗ രൂപതാ മെത്രാന്‍, സൂസൈയ് മാണിക്യത്തിന് ആദ്യപ്രതി നല്കിക്കൊണ്ടാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പുസ്തകപ്രകാശനം നിര്‍വ്വഹിച്ചത്. ബാംഗളൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ATC, Asian Trading Corporaation-നാണ് പുസ്തകത്തിന്‍റെ പ്രസാധകര്‍.
____________________________
Report : Nellikal, Vatican Radio








All the contents on this site are copyrighted ©.