2014-02-12 19:39:36

മതങ്ങള്‍ മാനവികതയുടെ
ആത്മീയയാത്ര


12 ഫെബ്രുവരി 2014, സ്വിറ്റ്സര്‍ലണ്ട്
പാപ്പാ ഫ്രാന്‍സിസിന്‍റെ ക്രൈസ്തവൈക്യ ശ്രമങ്ങളോട് ആഗോളസഭകളുടെ കൂട്ടായ്മ World Council of Churches സഹകരിക്കുമെന്ന് പ്രസിഡന്‍റ്, ഒലാവ് ഫിക്സേ പ്രസ്താവിച്ചു. ഫെബ്രുവരി 12-ന് സ്വിറ്റ്സര്‍ലണ്ടിലെ ബൊസ്സേയില്‍ സമാപിച്ച സഭകളുടെ കൂട്ടായ്മയുടെ സമ്മേളനത്തിലാണ് ഫിക്സേ ഇങ്ങനെ പ്രസ്താവിച്ചത്.

മനാവികതയുടെ ആത്മീയയാത്രയാണ് വിവിധ സഭകളെന്നും, നീതിക്കും സമാധാനത്തിനുവേണ്ടിയുള്ള
ഈ തീര്‍ത്ഥാടനത്തില്‍ ക്രൈസ്തവര്‍ വിവേചനമില്ലാതെ കൈകോര്‍ത്തുനില്ക്കണമെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രസ്താവം പ്രചോദനംപകരുന്നതും, ക്രൈസ്തവജീവിതം സഹോദരങ്ങളോട്, വിശിഷ്യാ പാവങ്ങളോടും രോഗികളായവരോടും തുറവുള്ളതാകണമെന്നുx പഠിപ്പിക്കുന്നുവെന്ന് ഫിക്സേ അഭിപ്രായപ്പെട്ടു.
ക്രൈസ്തവൈക്യം, പരിസ്ഥിതി, ജീവിതചുറ്റുപാടുകള്‍, പ്രേഷിതശുശ്രൂഷ, സാമ്പത്തിക നീതി, മനുഷ്യാവകാശം എന്നീ വിഷയങ്ങളെക്കുറിച്ച് ബുസ്സാന്‍ സമ്മേളനത്തിന്‍റെ തീരുമാനങ്ങളുടെ വെളിച്ചത്തില്‍ ത്രിദിന പഠനശിബരം വിലയിരുത്തി.
______________________
Report : Nellikal, sedoc









All the contents on this site are copyrighted ©.