2014-02-12 20:21:19

കെടുതികളില്‍ സഭയുടെ
സാന്ത്വനസാമീപ്യം


12 ഫെബ്രുവരി 2014, വത്തിക്കാന്‍
പാപ്പായുടെ ദുരിതാശ്വാസ സഹായം ഫലിപ്പീന്‍സിനും ഗൗത്തമാലയ്ക്കും ഹായ്ത്തിക്കും ലഭിച്ചു.
പ്രകൃതി ദുരന്തങ്ങള്‍ക്ക് കീഴ്പ്പെട്ട ഫിലിപ്പീന്‍സ്, ഗൗതമാല, ഹായ്ത്തി എന്നീ രാജ്യങ്ങള്‍ക്ക് ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള Cor Unum Pontifical Council പാപ്പാ ഫ്രാന്‍സിസിന്‍റെ പേരില്‍ സഹായമെത്തിച്ചതായി പ്രസ്ഥാനത്തിന്‍റെ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ സെഗുന്തോ മൂഞ്ഞോസ് വത്തിക്കാന്‍ റേഡിയോയ്ക്ക് ഫെബ്രുവരി 11-ാം തിയതി ചൊവ്വാഴ്ച നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

കുടുംബങ്ങള്‍ക്കു പാര്‍ക്കാവുന്ന ലളിതമായ ഫ്ളാറ്റുകള്‍ ഗൗതമാലയിലും ഹായ്ത്തിയിലും പണിതീര്‍ത്തപ്പോള്‍; ഫിലിപ്പീന്‍സില്‍ വലിയൊരു സ്ക്കൂളാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പേരില്‍ വത്തിക്കാന്‍ പൂര്‍ത്തീകരിച്ചു കൈമാറിയതെന്നും മോണ്‍സീഞ്ഞോര്‍ മൂഞ്ഞോസ് വ്യക്തമാക്കി. സഭയുടെ സാന്ത്വന സാമീപ്യവും സഹായവും പ്രകൃതിദുരന്തങ്ങളിലും മനുഷ്യസൃഷ്ടമായ കെടുതികളിലും ഒരുപോലെ ലഭ്യമാക്കുന്നുണ്ട്.

Caritas-ന്‍റെ വിവിധ കേന്ദ്രങ്ങള്‍, അപ്പസ്തോലിക് ന്യൂന്‍സിയേച്ചര്‍, പ്രാദേശിക സഭാപ്രസ്ഥാനങ്ങള്‍ എന്നിവയിലൂടെയും, പാപ്പായുടെ നേരിട്ടുള്ള സഹായത്തിലൂടെയുമാണ് ദുരിതാശ്വാസത്തിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് പ്രകടമായ ഉപവിപ്രവര്‍ത്തനങ്ങള്‍ Cor Unum-ന്‍റെ നേതൃത്വത്തില്‍ ആരംഭിക്കുന്നതും സഭയുടെ മാതൃസഹജമായ പിന്‍തുണ തുടര്‍ന്നും ലഭ്യമാക്കുന്നതെന്ന് മോണ്‍സീഞ്ഞോര്‍ മൂഞ്ഞോസ് അഭിമുഖത്തില്‍ വിവരിച്ചു.
___________________
Report : Nellikal, sedoc








All the contents on this site are copyrighted ©.