2014-02-12 20:04:31

കുടിയേറ്റ നിരോധനം
വിശ്വസാഹോദര്യത്തിന്‍റെ നിഷേധം


12 ഫെബ്രുവരി 2014, ബേണ്‍
കുടിയേറ്റം നിരോധിക്കുന്ന സ്വിര്‍സര്‍ലണ്ടിന്‍റെ നയം സങ്കീര്‍ണ്ണവും വൈവിധ്യവുമായ പ്രശ്നങ്ങള്‍ക്കു വഴിതെളിക്കുമെന്ന് ആഗോള സഭകളുടെ കൂട്ടായ്മ, world council of churches വിലിയരുത്തുന്നു.
53 ശതമാനം ഭൂരിപക്ഷത്തോടെ വിജയിച്ച കുടിയേറ്റത്തെ പ്രതികൂലിക്കുന്ന ജനഹിത പരിശോധയെ (referendum) ആദ്യമായി എതിര്‍ത്തത് സ്വിറ്റ്സര്‍ലണ്ടിന്‍റെ തലസ്ഥാനമായ ബേണ്‍ നഗരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന world council of churches-തന്നെയാണ്.

ആഗോളതലത്തില്‍ വിവിധ ജനതകള്‍ക്കും വംശജര്‍ക്കും മതങ്ങള്‍ക്കുപോലും തന്ത്രപരവും സാങ്കേതികവുമായ പ്രാധാന്യമുള്ള സ്വിറ്റ്സര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റം നിഷേധിക്കുന്ന നിയമനടപടിക്രമം ഇന്നിന്‍റെ ആഗോള സാഹോദര്യത്തിന്‍റെ കാഴ്ചപ്പാടിന് വിരുദ്ധമാണെന്ന്, ആസ്ഥാനകാര്യലയത്ത് ഫെബ്രുവിരി 12-ന് സമാപിച്ച സമ്മേളനത്തില്‍ wcc പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, ഒലാവ് ഫിക്സേ പ്രസ്താവിച്ചു. പ്രഥമമായും യൂറോപ്യന്‍ യൂണിയനില്‍നിന്നുമുള്ള കുടിയേറ്റത്തെ തടയുന്ന ജനഹിതപരിശോധനയാകയാല്‍ സ്വീറ്റ്സര്‍ലണ്ടിന്‍റെ കുടിയേറ്റസംബന്ധിയായ നിയമനീക്കത്തില്‍ ബ്രസ്സല്‍സ് ആസ്ഥാനത്തിനുനിന്നും ഇതില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.