2014-02-07 17:43:35

പാപ്പായുടെ ബൈക്ക് മൂന്നു ലക്ഷം യൂറോയ്ക്ക് ലേലത്തില്‍ പോയി


06 ഫെബ്രുവരി 2014, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമ്മാനമായി ലഭിച്ച ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക് ഏകദേശം 300,000 യൂറോയ്ക്ക് (£250,000) ലേലം ചെയ്തു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് പാരീസിലാണ് ലേലം നടന്നത്. മാർപാപ്പയുടെ ഒപ്പുള്ള 1585 സിസി ഡൈനാ സൂപ്പര്‍ ഗ്ളൈഡ് മോഡല്‍ ബൈക്കിനോടൊപ്പം ഹാര്‍ലി ഡേവിഡ്സണ്‍ ലെതര്‍ ജാക്കറ്റും ലേലത്തിനു വച്ചിരുന്നു. ബൈക്ക് 241,500 യൂറോയ്ക്കും, ജാക്കറ്റ് 57,500 യൂറോയ്ക്കുമാണ് ലേലത്തില്‍ പോയത്. ഈ തുക കത്തോലിക്കാ ഉപവി സംഘടനയായ കാരിത്താസ് റോമായ്ക്ക് കൈമാറും. റോമാ നഗരമധ്യത്തിലുള്ള ഒരു അഗതിമന്ദിരത്തിന്‍റെ പുനരുദ്ധാരണത്തിനുവേണ്ടി ഇതു വിനിയോഗിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഹാര്‍ലി ഡേവിഡ്സണ്‍ കമ്പനി സ്ഥാപിച്ചതിന്‍റെ 110-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2013 ജൂണിലാണ് കമ്പനി അധികൃതർ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ബൈക്ക് സമ്മാനിച്ചത്.
Reported: Vatican Radio, TG







All the contents on this site are copyrighted ©.