2014-02-07 17:43:46

കർദിനാൾ റിൽക്കോ അൽമായ കാര്യാലയത്തിന്‍റെ അധ്യക്ഷനായി സ്ഥിരീകരിക്കപ്പെട്ടു


07 ഫെബ്രുവരി 2014, വത്തിക്കാൻ
കർദിനാൾ സ്റ്റാനിസ്ലാവ് റിൽക്കോയെ അൽമായർക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ അധ്യക്ഷനായി മാർപാപ്പ സ്ഥിരീകരിച്ചു. കൗൺസിലിന്‍റെ സെക്രട്ടറിയായി ബിഷപ്പ് ജോസഫ് ക്ലെമെൻസിനെയും പാപ്പ സ്ഥിരീകരിച്ചുവെന്ന് പരിശുദ്ധസിംഹാസനം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
അതോടൊപ്പം, ലോകത്തിന്‍റെ നാനാഭാഗത്തു നിന്നും 16 സഭാ മേലധ്യക്ഷൻമാരെ അൽമായർക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസില്‍ അംഗങ്ങളായും 13 അംഗസംഘത്തെ കൗൺസിലിന്‍റെ ഉപദേശകസമിതിയംഗങ്ങളായും മാർപാപ്പ നിയമിച്ചിട്ടുണ്ട്.
Reported: Vatican Radio, TG







All the contents on this site are copyrighted ©.