2014-02-06 08:42:15

പോളിഷ് മെത്രാൻമാരുടെ ആദ് ലിമിന സന്ദർശനം


05 ഫെബ്രുവരി 2014, വത്തിക്കാൻ
പോളണ്ടിലെ കത്തോലിക്കാ മെത്രാൻമാർ ആദ്-ലിമിന സന്ദർശനം ആരംഭിച്ചു. പോളിഷ് മെത്രാൻമാരുടെ ആദ്യസംഘം ശനിയാഴ്ച്ചയും രണ്ടാം സംഘം തിങ്കളാഴ്ച്ചയും വത്തിക്കാനിലെത്തി പാപ്പായെ സന്ദർശിച്ചു. മെത്രാൻമാരുടെ ചെറിയ സംഘങ്ങളുമായും, മെത്രാൻമാരോട് വ്യക്തിപരമായും മാർപാപ്പ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.
സമകാലീന സമൂഹത്തില്‍ ക്രൈസ്തവ സാക്ഷ്യം, കുടുംബങ്ങളുടെ അവസ്ഥ, കുറഞ്ഞുവരുന്ന ജനന നിരക്ക്, പരമ്പരാഗത കുടുംബ സങ്കല്‍പത്തിനുനേര ഉയരുന്ന വെല്ലുവിളികൾ, നവസുവിശേഷവൽക്കരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് മെത്രാൻമാർ മുഖ്യമായും പാപ്പായോട് സംസാരിക്കുന്നതെന്ന് പ്ലോക്ക് രൂപതാധ്യക്ഷൻ ബിഷപ്പ് പിയോത്ര് ലിബെര വത്തിക്കാൻ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. നൂതന സുവിശേഷവത്കരണ മാർഗങ്ങളോട് പൊരുത്തപ്പെടാൻ പ്രായമേറിയ വൈദികർക്കുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് പാപ്പായോട് പരാമർശിച്ചപ്പോൾ ഇത്തരം പരിശീലനങ്ങൾ സെമിനാരിയില്‍ നിന്നുതന്നെ ആരംഭിക്കേണ്ടത് അനിവാര്യമാണെന്ന നിർദേശമാണ് പാപ്പ നൽകിയതെന്നും സെമിനാരി വിദ്യാർത്ഥികളില്‍ മിഷനറി ചൈതന്യം വളർത്താൻ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പാപ്പ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

Reported: Vatican Radio, TG








All the contents on this site are copyrighted ©.