2014-02-04 15:38:17

വിജാതീയരുടെ അങ്കണം ബുഡപെസ്റ്റില്‍


04 ഫെബ്രുവരി 2014, ബുഡപെസ്റ്റ്
“വിജാതീയരുടെ അങ്കണം” എന്ന സംവാദ വേദിയുടെ സമ്മേളനം ഹംഗറിയിലെ ബുഡപെസ്റ്റില്‍ ആരംഭിച്ചു. “21ാം നൂറ്റാണ്ടിലെ ധാർമ്മികത, സാമ്പത്തികരംഗം, മതനിരപേക്ഷ സാമൂഹ്യ ജീവിതം” എന്ന പ്രമേയം ആസ്പദമാക്കി 4ാം തിയതി ചൊവ്വാഴ്ച ആരംഭിച്ച സംവാദം ഫെബ്രുവരി 6ന് സമാപിക്കും. ഹംഗറിയുടെ പ്രൈമേറ്റും ബുഡപെസ്റ്റ് അതിരൂപതാധ്യക്ഷനുമായ കർദിനാൾ പീറ്റർ എർദോ ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍ സംവദിക്കാനെത്തുന്നത് ഹംഗേറിയൻ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രതിഭകളാണെന്ന് സംഘാടകർ അറിയിച്ചു. സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അധ്യക്ഷൻ കർദിനാൾ ജ്യാൻഫ്രാങ്കോ റവാസിയും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

* ദൈവവിശ്വാസികളുടേയും അജ്ഞേയവാദികളുടേയും നിരീശ്വരവാദികളുടേയും ഫലപ്രദമായ സംവാദത്തിനുവേണ്ടി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ രൂപം നല്‍കിയ സംവാദ വേദിയാണ് “വിജാതീയരുടെ അങ്കണം”.
Reported: Vatican Radio, TG









All the contents on this site are copyrighted ©.