2014-01-28 17:12:17

കർദിനാൾ സംഘത്തിന് പുതിയ സെക്രട്ടറി


28 ജനുവരി 2014, വത്തിക്കാൻ
ബ്രസീല്‍ സ്വദേശിയായ ബിഷപ്പ് ഇൽസൻ ദെ ഹെസൂസ് മൊൻന്തനറിയെ കർദിനാൾ സംഘത്തിന്‍റെ പുതിയ സെക്രട്ടറിയായി മാർപാപ്പ നിയമിച്ചു. പാപ്പായുടെ നിയമന ഉത്തരവ് ജനുവരി 28നാണ് വത്തിക്കാൻ പ്രസിദ്ധീകരിച്ചത്.
2008 മുതല്‍ മെത്രാൻമാർക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. ഇൽസൻ ദെ ഹെസൂസ് മൊൻന്തനറിയെ 2013 ഒക്ടോബർ മാസത്തില്‍ ഫ്രാൻസിസ് മാർപാപ്പ കാര്യാലയത്തിന്‍റെ സെക്രട്ടറിയായി നിയമിക്കുകയും അദ്ദേഹത്തെ മെത്രാൻ സ്ഥാനത്തേക്കുയർത്തുകയും ചെയ്തു. ഇക്കഴിഞ്ഞ നവംബർ 7നായിരുന്നു അദ്ദേഹത്തിന്‍റെ മെത്രാഭിഷേക കർമ്മം.

കർദിനാൾ സംഘത്തിന്‍റെ സെക്രട്ടറിയായി ശുശ്രൂഷ ചെയ്തിരുന്ന (നിയുക്ത കർദിനാൾ) ആർച്ചുബിഷപ്പ് ലൊറെൻസോ ബാൾദിസീറിയെ മെത്രാൻമാരുടെ സിനഡിന്‍റെ ജനറൽ സെക്രട്ടറിയായി നിയമിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലാണ് പാപ്പ പുതിയ നിയമനം നടത്തിയിരിക്കുന്നത്.

Reported: Vatican Radio, TG







All the contents on this site are copyrighted ©.