2014-01-28 09:47:48

ഓസ്ട്രിയൻ മെത്രാൻമാരുടെ ആദ് ലിമിന സന്ദർശനം


27 ജനുവരി 2014, വത്തിക്കാൻ
ഓസ്ട്രിയൻ കത്തോലിക്കാ മെത്രാൻമാരുടെ ആദ് ലിമിന സന്ദർശനം ആരംഭിച്ചു. 27ാം തിയതി തിങ്കളാഴ്ച രാവിലെ ഫ്രാൻസിസ് പാപ്പ ഓസ്ട്രിയൻ മെത്രാൻമാരുടെ ആദ്യ സംഘവുമായി കൂടിക്കാഴ്ച്ച നടത്തി. ഓസ്ട്രിയൻ കത്തോലിക്കാ മെത്രാൻമാരുടെ ദേശീയ സമിതിയുടെ അദ്ധ്യക്ഷനും വിയെന്നാ അതിരൂപതാധ്യക്ഷനുമായ കർദിനാൾ ക്രിസ്റ്റോഫ് ഷോൺബോണിന്‍റെ നേതൃത്വത്തിലാണ് മെത്രാൻമാരുടെ ആദ്യ സംഘം വത്തിക്കാനില്‍ ആദ് ലിമിന സന്ദർശനത്തിനെത്തിയത്.
ജനുവരി 27ന് ആരംഭിച്ച ഓസ്ട്രിയൻ കത്തോലിക്കാ മെത്രാൻമാരുടെ ആദ് ലിമിന സന്ദർശനം ജനുവരി 31ന് സമാപിക്കും.

Reported: Vatican Radio, TG







All the contents on this site are copyrighted ©.