2014-01-23 16:30:38

ജീവൻ സംരക്ഷണ പദയാത്രയ്ക്ക് പാപ്പായുടെ പിന്തുണ


22 ജനുവരി 2014, വത്തിക്കാൻ
അമേരിക്കയില്‍ നടക്കുന്ന ജീവൻ സംരക്ഷണ പദയാത്രയ്ക്ക് ഫ്രാൻസിസ് പാപ്പായുടെ പിന്തുണ. വാഷിങ്ടൺ നഗരത്തില്‍ നടക്കുന്ന 41ാമത് ജീവൻ സംരക്ഷണ പദയാത്രയ്ക്ക് ട്വിറ്ററിലൂടെയാണ് പാപ്പ പിന്തുണ പ്രഖ്യാപിച്ചത്. വാഷിങ്ടണില്‍ നടക്കുന്ന പദയാത്രയില്‍ താൻ പങ്കുചേരുന്നു എന്ന് ട്വിറ്ററില്‍ കുറിച്ച പാപ്പ, ജീവനെ ആദരിക്കാൻ, വിശിഷ്യാ ഏറ്റവും ദുർബലമായ അവസ്ഥയിലായിരിക്കുന്ന ജീവൻ ആദരിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെയെന്നും ആശംസിച്ചു.
(@pontifex: I join the March for Life in Washington with my prayers. May God help us respect all life, especially the most vulnerable)

1973ലെ പ്രശസ്തമായ ‘റോ വെഴ്സസ് വേയ്ഡ്’ (Roe vs Wade) കേസില്‍ അമേരിക്കൻ സുപ്രീം കോടതി ഭ്രൂണഹത്യ നിയമവിധേയമാക്കിയതില്‍ പ്രതിഷേധിച്ചാണ് വാഷിംഗ്ടൺ നഗരത്തില്‍ ജീവൻ സംരക്ഷണ പദയാത്ര അനുവർഷം നടത്തപ്പെടുന്നത്.

Reported: Vatican Radio, TG







All the contents on this site are copyrighted ©.