2014-01-22 15:51:26

യേശുവിന്‍റെ എളിയ സഹോദരനുമായി പാപ്പായുടെ കൂടിക്കാഴ്ച്ച


21 ജനുവരി 2014, വത്തിക്കാൻ
ദൈവത്തിനും ദൈവജനത്തിനും വേണ്ടി ആത്മാർപ്പണം ചെയ്ത നൂറ്റൊന്നു വയസുപ്രായമുള്ള മിഷനറി വൈദികൻ ഫാ.ആർതർ പൗളിയുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച്ച നടത്തി. ശനിയാഴ്ച്ച വൈകീട്ട് വത്തിക്കാനിലെ സാന്താ മാർത്താ മന്ദിരത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. യേശുവിന്‍റെ എളിയ സഹോദർ (Piccoli Fratelli di Gesù) എന്ന സന്ന്യസ്തസഭാംഗമായ ഫാ.പൗളി 45 വർഷക്കാലം ലാറ്റിനമേരിക്കയില്‍ മിഷനറിനായി ശുശ്രൂഷ ചെയ്തിട്ടുണ്ട്. 1960- 74 കാലഘട്ടത്തില്‍ അർജന്‍റീനയില്‍ പ്രേഷിത പ്രവർത്തനം നടത്തുന്ന കാലത്ത് അർജന്‍റിനയിലെ ഈശോസഭാ സമൂഹത്തിന്‍റെ പ്രൊവിൻഷ്യൽ സുപ്പീരിയറായിരുന്ന ഫാ.ഹോർഗെ മരിയ ബെർഗോളിയയെ അദ്ദേഹം പരിചയപ്പെട്ടിരുന്നു. അർജന്‍റീനയിലെ പെറോൺ സ്വേച്ഛാധിപത്യ കാലത്ത് രാജ്യം വിടാൻ നിർബന്ധിതനായ ഫാ.പൗളി പിന്നീട് വെനീസ്വലയിലും ബ്രസീലിലും മിഷനറി പ്രവർത്തനങ്ങളിലേർപ്പെട്ടു. ഒടുവില്‍ 2005ല്‍ ഇറ്റലിയില്‍ മടങ്ങിയെത്തിയ അദ്ദേഹം ഇപ്പോൾ ലൂക്കാ നഗരത്തില്‍ യേശുവിന്‍റെ എളിയ സഹോദരുടെ (Piccoli Fratelli di Gesù) സന്ന്യസ്ത ഭവനത്തില്‍ കഴിയുകയാണ്.
Reported: Vatican Radio, TG







All the contents on this site are copyrighted ©.