2014-01-22 15:52:08

കടല്‍കൊള്ളക്കാരുടെ തടവിൽ കഴിയുന്നവരെക്കുറിച്ച് വത്തിക്കാന്‍റെ ഉത്കണ്ഠ


21 ജനുവരി 2014, വത്തിക്കാൻ
കടല്‍കൊള്ളക്കാർ തടവിലാക്കിയിരിക്കുന്നവരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും വേദനയ്ക്കും സഹനത്തിനും നേരെ കണ്ണടയ്ക്കാനാവില്ലെന്ന് കുടിയേറ്റക്കാർക്കും യാത്രികർക്കും വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ അധ്യക്ഷൻ കർദിനാൾ അന്തോണിയോ മരിയ വെല്യോ പ്രസ്താവിച്ചു. സമുദ്ര പ്രേഷിതത്വത്തിന്‍റെ പ്രാദേശികതല ചുമതലയുള്ള അജപാലകരുടെ വാർഷിക പൊതുയോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോമില്‍ തിങ്കളാഴ്ച രാവിലെ ആരംഭിച്ച വാർഷിക പൊതുയോഗം വെള്ളിയാഴ്ച സമാപിക്കും.
തടവിലാക്കിയിരിക്കുന്നവരുടെ സഹനവും അവരുടെ കുടുംബാംഗങ്ങളുടെ വേദനയും കണ്ടില്ലെന്നു നടിക്കാനാവില്ല. സമുദ്രമേഖലയിലെ അജപാലന ശുശ്രൂഷാ ചുമതലയുള്ളവർ സമുദ്രയാത്രികരുടേയും മത്സ്യതൊഴിലാളികളുടേയും സുരക്ഷയെക്കുറിച്ചും ഉത്കണ്ഠാകുലരാണ്. മത്സ്യതൊഴിലാളി വിഭാഗത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. കടൽക്കൊള്ളക്കാർ ബന്ധികളാക്കിയിരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്ക് സഹായവും പിന്തുണയും നൽകണമെന്നും ഈ മേഖലയില്‍ ശുശ്രൂഷ ചെയ്യുന്ന അജപാലകരോട് കർദിനാൾ ആവശ്യപ്പെട്ടു.
Reported: Vatican Radio, TG







All the contents on this site are copyrighted ©.