2014-01-21 15:51:49

പാപ്പായുടെ മാധ്യമദിന സന്ദേശം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും


20 ജനുവരി 2014, വത്തിക്കാൻ
ഫ്രാൻസിസ് മാർപാപ്പയുടെ ഇക്കൊല്ലത്തെ ലോക മാധ്യമ ദിന സന്ദേശം ജനുവരി 23ാം തിയതി വ്യാഴാഴ്ച പ്രസിദ്ധീകരിക്കുമെന്ന് വത്തിക്കാന്‍റെ വാർത്താക്കുറിപ്പ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ 11.30ന് വത്തിക്കാനില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സാമൂഹ്യ സമ്പര്‍ക്കമാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലൗദിയോ മരിയ ചേല്ലിയാണ് സന്ദേശം പ്രകാശനം ചെയ്യുന്നത്. “ആശയവിനിമയം കൂടിക്കാഴ്ച്ചാ സംസ്ക്കാരത്തിന്‍റെ സേവനത്തിന്” എന്ന പ്രമേയം ആസ്പദമാക്കിയാണ് ഇക്കൊല്ലം ജൂണ്‍ 1ന് സാർവ്വത്രിക സഭ 48ാമത് ലോക സമ്പര്‍ക്കമാധ്യമ ദിനം ആചരിക്കുന്നത്.

*അജപാലനപരമായ കാര്യങ്ങളാല്‍, ഭാരത സഭ മാധ്യമദിനമായി ആചരിക്കുന്നത് ക്രിസ്തുരാജന്‍റെ തിരുന്നാളിനു മുന്‍പ് വരുന്ന ഞായറാഴ്ചയാണ് (ഇക്കൊല്ലം നവംബര്‍ 16ന്).

Reported: Vatican Radio, TG







All the contents on this site are copyrighted ©.