2014-01-20 17:51:52

സുവിശേഷാഗ്നി അണയാതെ സൂക്ഷിക്കണമെന്ന് ബിഷപ്പ് അബ്രഹാം മാർ യൂലിയോസ്


20 ജനുവരി 2014, കൊച്ചി
ഹൃദയത്തില്‍ സുവിശേഷാഗ്നി കെടാതെ സൂക്ഷിക്കണമെന്ന് കെ.സി.ബി.സി തിയോളജി കമ്മീഷൻ ചെയർമാനും മൂവാറ്റുപുഴ രൂപതാധ്യക്ഷനുമായ ബിഷപ്പ് ഡോ.അബ്രഹാം മാർ യൂലിയോസ്. ഫ്രാൻസിസ് മാർപാപ്പയുടെ പ്രഥമ അപ്പസ്തോലികാഹ്വാനമായ സുവിശേഷത്തിന്‍റെ സന്തോഷത്തെക്കുറിച്ചുള്ള പഠന ശിബിരം കെ.സി.ബി.സി ആസ്ഥാനമായ പി.ഒ.സിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കൊല്ലുന്ന ധനതത്വശാസ്ത്രമാണ് ഇന്ന് ലോകത്തിലുള്ളത്. പ്രായമായവർ ഉച്ഛിഷ്ടമാണെന്നും, അവർ വലിച്ചെറിഞ്ഞു കളയപ്പെടേണ്ടവരാണെന്നും ഇന്നത്തെ തലമുറ ചിന്തിക്കുന്നു. ആർദ്രമായ സ്നേഹം മനുഷ്യരിൽ അന്യം നിന്നുപോകുന്നു. ഈ ദുരവസ്ഥയിൽ നമുക്കു ചുറ്റുമുള്ളവരുടെ നൊമ്പരങ്ങളും യാതനകളും കാണാതെയുള്ള കുറ്റകരമായ ഉൾവലിയൽ ശൈലി നമ്മുടെ ദൈനംദിന ജീവിതത്തെ വികലമാക്കുന്നു. ഈ സാമൂഹിക ദുരന്തത്തെ മറികടക്കാൻ മനുഷ്യഹൃദയങ്ങളിൽ നവമായ സുവിശേഷജ്വാല തെളിയിക്കുന്ന ജീവിത സാക്ഷ്യങ്ങൾ ഉണ്ടാകണമെന്ന്” ബിഷപ്പ് അബ്രഹാം മാർ യൂലിയോസ് പറഞ്ഞു.

Source: KCBC







All the contents on this site are copyrighted ©.