2014-01-16 15:38:28

ലാറ്റിനമേരിക്കന്‍ കമ്മീഷൻ അംഗങ്ങളുടെ സ്ഥിരീകരണം


15 ജനുവരി 2014, വത്തിക്കാന്‍
ഫ്രാന്‍സിസ് മാർപാപ്പ ലാറ്റിനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷന്‍ അംഗങ്ങളുടെ സ്ഥാന സ്ഥിരീകരണം നടത്തി. ഇതു സംബന്ധിച്ച പാപ്പായുടെ ഉത്തരവ് ജനുവരി 15ന് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.
കമ്മീഷന്‍റെ പ്രസിഡന്‍റ് സ്ഥാനത്ത് കർദിനാൾ മാർക്ക് വ്വെല്ലയേയും സെക്രട്ടറിയായി പ്രൊഫ.ഗുസ്മാൻ കരിക്വീറിയേയുമാണ് പാപ്പ സ്ഥിരീകരിച്ചത്. അതോടൊപ്പം മെത്രാൻമാരുടെ സിനഡിന്‍റെ സെക്രട്ടറിയും നിയുക്ത കർദിനാളുമായ ബിഷപ്പ് ലൊറെന്‍സോ ബാൾദിസീറിയെ കമ്മീഷന്‍റെ ഉപദേശക സമിതിയംഗമായും പാപ്പ നിയമിച്ചു.
ലാറ്റിനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷന്‍റെ ഇതര അംഗങ്ങളേയും ഉപദേശക സമിതിയംഗങ്ങളേയും പാപ്പ സ്ഥിരീകരിച്ചിട്ടുണ്ട്.

Reported: Vatican Radio, TG









All the contents on this site are copyrighted ©.