2014-01-14 16:53:45

സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുവാന്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ പരിശ്രമം


13 ജനുവരി 2014, ജനീവ
സിറിയയില്‍ സമാധാനം സ്ഥാപിക്കപ്പെടുന്നതിനുവേണ്ടി പരിശുദ്ധസിംഹാസനം എല്ലാ സഹായസഹകരണവും ചെയ്യുമെന്ന് ജനീവയിലെ യു.എൻ കാര്യാലയത്തിലെ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷന്‍ ആർച്ചുബിഷപ്പ് സില്‍വാനോ തോമാസി പ്രസ്താവിച്ചു. സിറിയന്‍ ആഭ്യന്തര സംഘർഷത്തിന് പരിഹാരം കാണാൻ വേണ്ടി ജനീവയില്‍ ചേരുന്ന രണ്ടാം വട്ട സന്ധിസംഭാഷത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആർച്ചുബിഷപ്പ് തോമാസി. എല്ലാവരേയും ഉൾച്ചേർക്കുകയും സകലരുടേയും ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്യുന്ന സാമൂഹ്യസംവിധാനത്തിനേ യഥാർത്ഥ വളർച്ചയും വികസനവും സാധ്യമാകൂ എന്നു പ്രസ്താവിച്ച ആർച്ചുബിഷപ്പ് തോമാസി സാഹോദര്യത്തിലൂടെ മാത്രമേ സമാധാനം സംജാതമാകൂവെന്ന പാപ്പായുടെ ഉത്ബോധനം മറക്കരുതെന്നും പ്രസ്താവിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.