2014-01-13 16:57:57

മാർപാപ്പ നയിക്കുന്ന തിരുക്കർമ്മങ്ങൾ


13 ജനുവരി 2014, വത്തിക്കാന്‍

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമ്മികത്വം വഹിക്കുന്ന തിരുക്കർമ്മങ്ങളെക്കുറിച്ചുള്ള അറിയിപ്പ് വത്തിക്കാൻ പ്രസിദ്ധീകരിച്ചു

ജനുവരി 19 ഞായറാഴ്ച്ച: റോമാ രൂപതയില്‍ സലേഷൃൻ സന്ന്യസ്ത സമൂഹം അജപാലന ശുശ്രൂഷ നിർവഹിക്കുന്ന തിരുഹൃദയ ഇടവക ദേവാലയം (Sacro Cuore di Gesù a Castro Pretorio) സന്ദർശിക്കുന്ന പാപ്പ വൈകീട്ട് നാല് മണിക്ക് ഇടവക പള്ളിയില്‍ പരിശുദ്ധ കുർബ്ബാന അർപ്പിക്കും.

ജനുവരി 25 ശനിയാഴ്ച:
വി.പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുന്നാളിനു മുന്നൊരുക്കമായി റോമൻ ചുവരിനു പുറത്തുള്ള സെന്‍റ് പോൾസ് ബസിലിക്കയില്‍ പാപ്പ നയിക്കുന്ന ജാഗര പ്രാർത്ഥന

ഫെബ്രുവരി മാസത്തില്‍ ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിലുള്ള തിരുക്കർമ്മങ്ങൾ

ഫെബ്രുവരി 2 ഞായറാഴ്ച: യേശുവിന്‍റെ സമർപ്പണത്തിരുന്നാൾ, 28ാമത് ആഗോള സമർപ്പിതജീവിത ദിനാചരണം. ഞായറാഴ്ച രാവിലെ 10 മണിക്ക് വി.പത്രോസിന്‍റെ ബസിലിക്കയില്‍ മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ തിരുന്നാൾ കുർബ്ബാന.

ഫെബ്രുവരി 16 ഞായറാഴ്ച: റോമാ രൂപതയിലെ സെന്‍റ് തോമസ് ഇടവക സന്ദർശനം. വൈകീട്ട് നാല് മണിക്ക് പരിശുദ്ധകുർബ്ബാന.

ഫെബ്രുവരി 22 ഞായറാഴ്ച: ഞായറാഴ്ച രാവിലെ 11 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ കൺസിസ്റ്ററിയും (കർദിനാൾ സംഘത്തിന്‍റെ യോഗം) പുതിയ കർദിനാൾമാരെ വാഴിക്കുന്ന തിരുക്കർമ്മവും.

ഫെബ്രുവരി 23 തിങ്കളാഴ്ച: രാവിലെ 10 മണിക്ക് വി.പത്രോസിന്‍റെ ബസിക്കയിലെ പേപ്പല്‍ കപ്പേളയില്‍ പുതിയ കർദിനാൾമാരോടൊപ്പം ദിവ്യബലിയർപ്പണം.


Reported: Vatican Radio, TG







All the contents on this site are copyrighted ©.