2014-01-09 14:58:28

സുവിശേഷവല്‍ക്കരണം ദൈവജനം മുഴുവന്‍റേയും ദൗത്യം


08 ജനുവരി 2014, വത്തിക്കാന്‍
സുവിശേഷവല്‍ക്കരണം സഭയിലെ എല്ലാ അംഗങ്ങളുടേയും, ദൈവജനം മുഴുവന്‍റേയും ദൗത്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബ്രസീലിലെ അടിസ്ഥാന കത്തോലിക്കാ കൂട്ടായ്മകളുടെ (Base Communities) 13ാമത് ദേശീയ സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് സഭയിലെ എല്ലാ അംഗങ്ങളിലും നിക്ഷിപ്തമായിരിക്കുന്ന സുവിശേഷവല്‍ക്കരണ ദൗത്യത്തെക്കുറിച്ച് മാര്‍പാപ്പ പരാമര്‍ശിച്ചത്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒരുപോലെ എല്ലാവരോടും സുവിശേഷത്തിന്‍റെ സന്തോഷം പങ്കുവയ്ച്ച് കടന്നുപോകുന്ന തീര്‍ത്ഥാടകരായിരിക്കണം കത്തോലിക്കരെന്ന് മാര്‍പാപ്പ അവരെ ഉത്ബോധിപ്പിച്ചു.
സുവിശേഷസന്ദേശം ലോകത്തോടു സംവദിക്കുന്ന കത്തോലിക്കാ കൂട്ടായ്മകൾ സുവിശേഷവല്‍ക്കരണ ദൗത്യത്തിന് നവചൈതന്യം പകരുന്നു. സഭാനവീകരണത്തിന് നല്ലൊരു മുതല്‍ക്കൂട്ടാണ് ഇത്തരം കൂട്ടായ്മകള്‍ എന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. അതേസമയം, ഇടവകകൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കണമെന്നും പ്രാദേശിക സഭാ നേതൃത്വത്തോടു ചേര്‍ന്നു നില്‍ക്കണമെന്നും പാപ്പ അവരോട് ആവശ്യപ്പെട്ടു.
“നീതിയും പ്രവചനവും ജീവന്‍റെ ശുശ്രൂഷയ്ക്ക്” എന്ന പ്രമേയം ആസ്പദമാക്കി ഹ്വാസെയിറോ ദു നോര്‍ത്തേ പട്ടണത്തില്‍ ജനുവരി 7ന് ആരംഭിച്ച സമ്മേളനം 11ന് സമാപിക്കും.
Reported: Vatican Radio, TG







All the contents on this site are copyrighted ©.