2014-01-09 14:57:58

മാര്‍പാപ്പയുടെ സ്വാധീനശക്തിക്ക് ചൈനയിലും അംഗീകാരം


08 ജനുവരി 2014,
2013ാം ആണ്ടില്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച 10 വ്യക്തികളിലൊരാളായി ഫ്രാന്‍സിസ് മാര്‍പാപ്പ ചൈനയിലും തിരഞ്ഞെടുക്കപ്പെട്ടു. 50 പ്രമുഖ ചൈനീസ് മാധ്യമ പ്രവര്‍ത്തകരും നയതന്ത്രജ്ഞരും ചേര്‍ന്നു തയ്യാറാക്കിയ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പാപ്പാ ഫ്രാന്‍സിസ്. ഡിസംബര്‍ 15ന് ‘അഖിലലോക ചൈനീസ് മാധ്യമ വേദി’ ("China International Press Forum") നടത്തിയ തിരഞ്ഞെടുപ്പിന്‍റെ ഫലം ഡിസംബര്‍ 24നാണ് ചൈനീസ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. പൊതുവേ മത നേതാക്കള്‍ക്കു സ്ഥാനം നല്‍കാത്ത അഖിലലോക ചൈനീസ് മാധ്യമ വേദിയുടെ റാങ്കിങ്ങ് ലിസ്റ്റിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനം പിടിച്ചിരിക്കുന്നത്.

Source: Fides/ News.va
RV/TG







All the contents on this site are copyrighted ©.