2014-01-06 17:05:00

യേശുവില്‍ ദൈവത്തെ കണ്ടുമുട്ടുക: ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍


06 ജനുവരി 2014, കൊച്ചി
യേശുവില്‍ ദൈവത്തെ കണ്ടുമുട്ടണമെന്ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ്പ് റൈറ്റ് റവ. ഡോ.വര്‍ഗീസ് ചക്കാലക്കല്‍. ഫ്രാന്‍സിസ് മാര്‍പാപ്പായുടെ അപ്പസ്തോലിക ആഹ്വാനം ഇവാന്‍ജെലി ഗൗദിയത്തിന്‍റെ (Evangelii Gaudium) മലയാള പരിഭാഷയായ “സുവിശേഷത്തിന്‍റെ സന്തോഷം” പ്രകാശനം ചെയ്തുകൊണ്ട് പി.ഒ.സി. സംഘടിപ്പിച്ച ഏകദിന പഠശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
നമ്മുടെ ദൈനംദിനജീവിതത്തില്‍ ദൈവിത്തിന്‍റെ പ്രവര്‍ത്തനം വിസ്മയകരമാണ്. യേശുക്രിസ്തുവിനെ അനുദിനജീവിതത്തില്‍ കണ്ടുമുട്ടുന്നതാണ് സുവിശേഷത്തിന്‍റെ സന്തോഷം. ഈ കണ്ടുമുട്ടല്‍ ഒരു പ്രത്യയ ശാസ്ത്രമല്ല, ജീവിതസാക്ഷ്യമാണ്. സ്വജീവിതത്തില്‍ ക്രിസ്തുവിനെ കണ്ടുമുട്ടുന്നവര്‍ എല്ലാവരെയും നിരുപാധികം സ്നേഹിക്കും. ഓരോ മനുഷ്യനും തന്‍റെ ഉള്ളില്‍ സ്വയം രൂപപ്പെടുത്തുന്ന സ്വാര്‍ത്ഥതയും ശൂന്യതയും ഏകാന്തതയും ദൂരീകരിക്കുവാന്‍ സുവിശേഷം ശക്തിയേകും. സ്നേഹത്തിന്‍റെ ഈ മനോഭാവം ഹൃദയത്തില്‍ സ്വാംശീകരിക്കുവാന്‍ നമുക്ക് കഴിയണം. നമ്മുടെ മനോഭാവം സുവിശേഷാത്മകമാകുമ്പോള്‍ കഴിഞ്ഞ കാലത്തെ പ്രതി ദൈവത്തിനു നന്ദി പറയുവാനും ഭാവികാലത്തെ ദൈവത്തിലുള്ള പ്രത്യാശയോടെ സ്വീകരിക്കാനും വര്‍ത്തമാനകാല ജീവിതത്തില്‍ ദൈവത്തിന്‍റേയും സഹോദരരുടേയും സാമീപ്യം തിരിച്ചറിയാനും നമുക്കു കഴിയുമെന്നും ബിഷപ്പ് ചക്കാലക്കല്‍ വിശദീകരിച്ചു.


ഉദ്ഘാടയോഗത്തില്‍ കെസിബിസി ഡെപ്യട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ് കുരുക്കൂര്‍, റവ. ഫാ. ഷിബു സേവ്യര്‍ ഒ.സി.ഡി., അഡ്വ. ജോസ് വിതയത്തില്‍,അഡ്വ. ആന്‍റണി അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. റവ. ഫാ. ജോളി വടക്കന്‍, റവ. ഡോ. മാത്യു ജേക്കബ് തിരുവാലില്‍ ഒ.ഐ.സി., റവ. ഡോ. ഗാസ്പര്‍ കടവിപ്പറമ്പില്‍, റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍ എന്നിവര്‍ ക്ലാസുകളെടുത്തു.

Source: KCBC
RV/TG







All the contents on this site are copyrighted ©.