2014-01-02 17:51:49

പാപ്പാ ഫ്രാന്‍സിസിന്‍റെ
ഐതിഹാസിക നേതൃത്വം


2 ജനുവരി 2013, ന്യൂയോര്‍ക്ക്
പാപ്പാ ഫ്രാന്‍സിസിന്‍റെ സഭാനേതൃത്വ പ്രവര്‍ത്തനങ്ങള്‍ ഐതിഹാസികമാണെന്ന് ടൈം മാഗസിന്‍റെ പത്രാധിപര്‍, നാന്‍സി ഗിബ്സ് പ്രസ്താവിച്ചു. ലാളിത്യമാര്‍ന്ന വ്യക്തിത്വവും സഭാ നവീകരണ പദ്ധതികളുമാണ് പാപ്പാ ഫ്രാന്‍സിസിനെ ചുരുങ്ങിയ കാലയളവില്‍ കാലത്തിന്‍റെ ഇതിഹാസ പുരുഷനും പ്രിയങ്കരനുമാക്കുന്നതെന്ന് ഗിബ്സ് അഭിപ്രായപ്പെട്ടു.

മുന്‍പാപ്പാ ബനഡിക്ടിന്‍റെ അപ്രതീക്ഷിതമായ സ്ഥാനത്യാഗത്തെതുടര്‍ന്ന് പാപ്പാ ബര്‍ഗോളിയോയുടെ തിരഞ്ഞെടുപ്പും ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു. എന്നാല്‍ ചുരുങ്ങിയ കാലയളവില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട
പാപ്പാ ഫ്രാന്‍സിസിന്‍റെ 2014-ാമാണ്ട് നവീകരണ നീക്കങ്ങള്‍കൊണ്ട് സംഭവബഹുലമാകുമെന്നും നാന്‍സി ഗിബ്സ് പത്രാധിപക്കുറിപ്പില്‍ നിരീക്ഷിച്ചു.

2014 ഫെബ്രുവരി 22-ന് ചേരുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സമ്മേളനവും പുതിയ കര്‍ദ്ദിനാളന്മാരുടെ നിയമനവും, വത്തിക്കാന്‍ ഭരണ സംവിധാനങ്ങളുടെ നവീകരണ പദ്ധതികളുടെ ചുക്കാന്‍ പിടിക്കുന്ന 8 അംഗ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ മൂന്നാം ഊഴം ചര്‍ച്ചകളും, ഭരണസംവിധാനങ്ങളുടെ നവീകരണം പ്രഖ്യാപിക്കുന്ന നവമായൊരു പ്രബോധനവും, കുടുംബങ്ങളെ കേന്ദ്രീകരിച്ച് ഒക്ടോബര്‍ മാസത്തില്‍ ചേരുന്ന മെത്രാന്മാരുടെ പ്രത്യേക സിനഡുസമ്മേളനവും, എല്ലാവരും ഉറ്റുനോക്കുന്ന പാപ്പായുടെ മദ്ധ്യപൂര്‍വ്വദേശത്തേയ്ക്കോ വിശുദ്ധ നാട്ടിലേയ്ക്കോ ഉള്ള അപ്പസ്തോലിക പര്യടനവുമായിരിക്കും പാപ്പാ ഫ്രാന്‍സിസിന്‍റെ 2014-നെ ശ്രദ്ധേയമാക്കുന്നതും സഭാചരിത്രത്തിലെ നാഴികക്കല്ലാകാന്‍ പോകുന്ന സംഭവങ്ങളെന്ന്, ലാബെല്ലാ വ്യക്തമാക്കി.
_________________________________
Reported : nellikal, Radio Vatican








All the contents on this site are copyrighted ©.