2014-01-01 18:29:52

സൗഹൃദത്തില്‍ വിരിയേണ്ട
നഗരത്തിന്‍റെ മനോഹാരിത


1 ജനുവരി 2014, വത്തിക്കാന്‍
നഗരത്തിന്‍റെ മനോഹാരിത നഗരവാസികളുടെ സൗഹൃദത്തിലായിരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. വത്തിക്കാനില്‍ നല്കിയ വര്‍ഷാന്ത്യചിന്തയുടെ രണ്ടാം ഭാഗത്താണ്
റോമാ നഗരത്തെയും നഗരവാസികളെയും പ്രത്യേകമായി പാപ്പാ ഇങ്ങനെ അഭിസംബോധനചെയ്തത്.
നഗരത്തില്‍ ധാരാളം പേര്‍ കഠിനാദ്ധ്വാനം ചെയ്തു ജീവിക്കുമ്പോള്‍, തൊഴിലില്ലാത്തവരും, അഭയാര്‍ത്ഥികളും, പാവങ്ങളുമായവരും അവിടെ നിരവധിയാണെന്ന് സായാഹ്നപ്രാര്‍ത്ഥനാ ചിന്തയില്‍ പാപ്പാ ചൂണ്ടിക്കാട്ടി.

കലയും വാസ്തുചാതുരിയും, പൗരാണികതയും പാരമ്പര്യവും സംഗമിക്കുന്ന നഗരത്തിന്‍റെ മേന്മ നഗരവാസികളുടെ ജീവിതനന്മയെയാണ് അടിസ്ഥാനപരമായും ആശ്രയിച്ചിരിക്കുന്നതെന്ന് റോമാ നഗരവാസികളെ പാപ്പാ അനുസ്മരിപ്പിച്ചു. നഗരവാസികള്‍ ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അരൂപി കൂടുതല്‍ നിലനിര്‍ത്തണമെന്നും, പാവങ്ങളോട് കൂടുതല്‍ ഔദാര്യവും കരുണയും കാണിക്കണമെന്നും, അങ്ങനെ അപരന്‍ എന്‍റെ സഹോദരനാണെന്ന മനോഭാവത്തോടെ സുവിശേഷത്തിലെ പുളിമാവുപോലെ, ദൈവസ്നേഹത്തിന്‍റെ അടയാളമായി സമൂഹത്തില്‍ വസിക്കണമെന്ന് പാപ്പാ റോമാവാസികളോട് ആഹ്വാനംചെയ്തു.
_______________________
Reported : nellikal, sedoc









All the contents on this site are copyrighted ©.