2014-01-01 17:58:05

ദാരിദ്ര്യ മകറ്റുന്ന
ക്രിസ്തുമസിനെക്കുറിച്ച്


1 ജനുവരി 2014, മെയ്നൂത്ത്
മനുഷ്യര്‍ ഇനിയും ദാരിദ്ര്യമില്ലാതെ ജീവിക്കാന്‍ ക്രിസ്തുമസ് കാരണമാക്കണമെന്ന്, അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഷോണ്‍ ബ്രാഡി പ്രസ്താവിച്ചു. ക്രിസ്തുമസ് നവവത്സരാഘോഷങ്ങളോട് അനുബന്ധിച്ചിറക്കിയ സന്ദേശത്തിലാണ്, അയര്‍ലണ്ടിലെ അല്‍മാര്‍ഗ്ഗ് അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ബ്രാഡി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും, സന്നദ്ധസേവകരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന പാവങ്ങളോടുള്ള പ്രതിപത്തി ലോകത്ത് യാഥാര്‍ത്ഥ്യമാക്കാമെന്നും,
ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനംചെയ്യുവാനും സാധിക്കുമെന്നും കര്‍ദ്ദിനാള്‍ ബ്രാഡി സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
ദൈവസ്നേഹത്തിന്‍റെ അനുഭവം ഉണര്‍ത്തുന്നതാവട്ടെ കുടുംബങ്ങളിലെയും സമൂഹത്തിലെയും ക്രിസ്തുമസ്-നവവത്സര ആഘോഷങ്ങളെന്ന് ആശംസിച്ച കര്‍ദ്ദിനാള്‍, സ്നേഹവും സമാധാനവും അനുരഞ്ജനവുമായിരിക്കട്ടെ പുതുവര്‍ഷത്തെ തെളിയിക്കുന്ന മൂല്യങ്ങളെന്നും സന്ദേശത്തില്‍ ആശംസിച്ചു.
_______________________
Reported : nellikal, sedoc








All the contents on this site are copyrighted ©.