2013-12-28 17:17:08

സാഹോദര്യത്തിന്‍റെ സ്നേഹവിരുന്ന്


28 ഡിസംബര്‍ 2013, വത്തിക്കാന്‍
മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ സാന്തമാര്‍ത്താ മന്ദിരത്തില്‍ അതിഥിയായെത്തി. ക്രിസ്തുമസ് സായാഹ്നത്തില്‍ ‘മാത്തര്‍ എക്ലേസിയേ’ ഭവനത്തിലെത്തി മുന്‍പാപ്പായ്ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ സാന്തമാര്‍ത്താ മന്ദിരത്തില്‍ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച ബെനഡിക്ട് പതിനാറാമന്‍ വെള്ളിയാഴ്ച സാന്താ മാര്‍ത്തായിലെത്തി ഫ്രാന്‍സിസ് പാപ്പായോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പായുടേയും മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍റേയും സെക്രട്ടറിമാരും വത്തിക്കാന്‍ വിദേശബന്ധ കാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമനിക് മെംമ്പേര്‍ത്തി, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ നിയമോപദേഷ്ടാവ് പീറ്റര്‍ ബ്രയന്‍ വെല്‍സ് എന്നിവരും ഉച്ചവിരുന്നില്‍ പങ്കെടുത്തു.
Reported: Vatican Radio, TG







All the contents on this site are copyrighted ©.