പ്രധാന മന്ത്രിയുടേയും രാഷ്ട്ര പതിയുടേയും ക്രിസ്തുമസ് ആശംസകള്‍
27 ഡിസംബര്‍ 2013, ന്യൂഡല്‍ഹി പ്രധാന മന്ത്രി മൻമോഹൻ സിങും രാഷ്ട്രപതി പ്രണബ് മുഖർജിയും
ഇന്ത്യന്‍ ജനതയ്ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. യേശുക്രിസ്തു പഠിപ്പിച്ച നിസ്വാര്‍ത്ഥതയുടേയും
സഹിഷ്ണുതയുടേയും സാഹോദര്യത്തിന്റേയും ആഘോഷമാണ് ക്രിസ്തുമസ് എന്ന് പ്രധാനമന്ത്രി മന്‍മോഹന്‍
സിങ് രാഷ്ട്രത്തിനു നല്‍കിയ സന്ദേശത്തില്‍ പ്രസ്താവിച്ചു. സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും
ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള അവസരമാണിത്. ക്രിസ്തുവിന്റെ പിറവിത്തിരുന്നാള്‍ സാധുക്കളെക്കുറിച്ചു
ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ക്രിസ്തുമസ്
യേശു ക്രിസ്‌തു പഠിപ്പിച്ച സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റേയും പാഠങ്ങള്‍ ഓര്‍മിക്കാനുള്ള
അവസരമാണെന്നു പറഞ്ഞ രാഷ്ട്രപതി പ്രണബ് മുഖർജി ഈ തിരുന്നാള്‍ ആഘോഷിക്കുന്ന എല്ലാവര്‍ക്കും
സമൃദ്ധമായ ദൈവാനുഗ്രഹങ്ങളും ആശംസിച്ചു.