26 ഡിസംബര്‍ 2013, വത്തിക്കാന്‍ മുന്‍പാപ്പാ ബനഡിക്ടുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച
നടത്തി. വത്തിക്കാനില്‍ വിശ്രമജീവിതം നയിക്കുന്ന സ്ഥാനത്യാഗംചെയ്ത പാപ്പാ ബനഡിക്ട്
16-ാമനെ ക്രിസ്മസ്സായാഹ്നത്തില്‍ സന്ദര്‍ശിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ക്രിസ്തുമസ്
ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് വത്തിക്കാന്‍ തോട്ടത്തിലുള്ള
‘മാത്തര്‍ എക്ലേസിയേ’ ഭവനത്തിന്‍റെ സ്വീകരണമുറിയില്‍ ആലിംഗനത്തോടെ ആരംഭിച്ച കൂടിക്കാഴ്ച
അരമണിക്കൂര്‍ നീണ്ടുനിന്നു. രണ്ടു പാപ്പാമാരും അവിടത്തെ കപ്പേളയില്‍ മൗനമായി നടത്തിയ
പ്രാര്‍ത്ഥനയോടെയാണ് സന്ദര്‍ശനം സമാപിച്ചത്.