2013-12-26 17:09:45

ബെതലഹേമില്‍നിന്നും
പ്രത്യാശയുടെ സന്ദേശം


26 ഡിസംബര്‍ 2013, ജരുസലേം
ക്രിസ്തു പിറന്ന ബെതലേഹം ഗുഹയില്‍നിന്നും വീണ്ടും പ്രത്യാശയുടെ സന്ദേശമുയര്‍ന്നു.
മണ്ണുതണുപ്പും കിനിഞ്ഞിറങ്ങിയ ക്രിസ്തുമസ്സ് രാവില്‍ തിരുപ്പിറവിയുടെ ബെതലഹേം ഗുഹയില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് ജരൂസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കിസ് ഫവദ് ത്വാല്‍ പ്രത്യാശയുടെ സന്ദേശം നല്കിയത്.

ക്രിസ്തു പിറന്ന ചരിത്രത്തിലെ കലുഷിതമായ രാവ് ഇന്നും മദ്ധ്യപൂര്‍വ്വദേശത്തെയും പലസ്തീന-ഇസ്രായേല്‍ പ്രവിശ്യകളെയും ലോകത്തിന്‍റെ ഇതര രാജ്യങ്ങളെയും ആമഗ്നമാക്കുന്നുണ്ടെങ്കിലും, “ദൈവമേ, ജനത്തിന്‍റെ ക്ലേശങ്ങള്‍ അങ്ങു കാണണമേ,” (പുറപ്പാട് 3, 7) എന്ന് ഇസ്രായേലിനോടു ചേര്‍ന്ന് പ്രത്യാശയോടെ പ്രാര്‍ത്ഥിക്കണമെന്ന്, ക്രിസ്മസ് രാത്രിയിലെ വചനോപാസനയില്‍ പാത്രിയര്‍ക്കിസ് ത്വാല്‍ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.
ബെതലേഹമാണ് രക്ഷയുടെ പ്രഭവസ്ഥാനം, എങ്കില്‍ ജനതകളും രാഷ്ട്രങ്ങളും സമാധാനത്തിനായി ബെതലഹേമിലെ ഉണ്ണയിലേയ്ക്ക്, ക്രിസ്തുവിലേയ്ക്കുതന്നെ തിരിയണമെന്ന് ജാഗരപൂജയ്ക്കു നല്കിയ സന്ദേശത്തിലൂടെ ആര്‍ച്ചുബിഷപ്പ ത്വാല്‍ ബെതലഹേമിലെത്തിയ തീര്‍ത്ഥാടകരായ വന്‍ വിശ്വാസി സമൂഹത്തെ ഉദ്ബോധിപ്പിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.