2013-12-26 16:44:10

ഫിലിപ്പീന്‍സിന്
ഇല്ലായ്മയുടെ ക്രിസ്മസ്


26 ഡിസംബര്‍ 2013, മാനില
ഫിലിപ്പീന്‍സ് ഇല്ലായ്മയുടെ ക്രിസ്തുമസ് ആഘോഷിച്ചെന്ന്,
മാനില അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ അന്തോണിയോ താഗ്ലേ അറിയിച്ചു. നവംബറില്‍ ഫിലപ്പീന്‍സിനെ ആഞ്ഞുലച്ച ചുഴലിക്കാറ്റിന്‍റെയും ഭൂമികുലുക്കത്തിന്‍റെയും പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാള്‍ താഗ്ലേ ജനങ്ങള്‍ക്ക് സാന്ത്വനത്തിന്‍റെ ക്രിസ്മസ് സന്ദേശമയച്ചത്.

പ്രാഭവവും മഹത്വവും വെടിഞ്ഞ് വിനീതനായി മനുഷ്യരുടെ മദ്ധ്യത്തിലേയ്ക്ക് ഇറങ്ങിവന്ന ദൈവപുത്രന്‍റെ പിറവിത്തിരുനാള്‍, ഇല്ലായ്മയുടെയും സഹാനുഭാവത്തിന്‍റെയും, പങ്കുവയ്ക്കലിന്‍റെയും സന്ദേശമാണ് ഫിലിപ്പീന്‍സിലെ വേദനിക്കുന്ന ജനതയ്ക്കു ഇക്കുറി നല്കുന്നതെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ സന്ദേശത്തില്‍
ചൂണ്ടിക്കാട്ടി.

പ്രകൃതിക്ഷോഭത്തിന്‍റെ മുന്നില്‍ മരണവും വേദനയും, ഭവനരാഹിത്യവും, ദാരിദ്ര്യവും അനുഭവിക്കുമ്പോള്‍
ഈ ക്രിസ്തുമസ്സ് ഐക്യദാര്‍ഢ്യത്തിന്‍റെയും കൂട്ടായ്മയുടെയും മഹോത്സമാക്കി മാറ്റാനാണ് ജനങ്ങള്‍ പരിശ്രമിക്കേണ്ടതെന്നും, തന്‍റെ സാന്ത്വനസാമീപ്യം ജനങ്ങള്‍ക്കൊപ്പം ഉണ്ടുകുമെന്നും കര്‍ദ്ദിനാള്‍ താഗ്ലേ സന്ദേശത്തിലൂടെ അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.