2013-12-26 17:17:53

പൂമുഖപ്പടിയില്‍നിന്നും
പാപ്പായുടെ സമാധാന സന്ദേശം


26 ഡിസംബര്‍ 2013, വത്തിക്കാന്‍
വത്തിക്കാന്‍റെ പൂമുഖവാതില്ക്കല്‍നിന്നുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് ലോകത്തോട് സമാധാനാഭ്യര്‍ത്ഥന നടത്തി.
ഡിസംബര്‍ 25-ാം തിയതി ക്രിസ്തുമസ്ദിനം മദ്ധ്യാഹ്നത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പൂമുഖപ്പടിയില്‍നിന്നുകൊണ്ടാണ് ‘Urbi et Orbi,’ ‘ലോകത്തോടും റോമാ നഗരത്തോടു’മായി പാപ്പാ സമാധാനാഹ്വാനം നല്കിയത്.

12 മിനിറ്റ് നീണ്ടുനിന്ന സന്ദേശത്തിലൂടെ ഇന്നിന്‍റെ ലോകവിഗതികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് സാഹോദര്യത്തിന്‍റെ പാത പുല്‍കിയാല്‍ ലോകത്ത് സമാധാനം പുനര്‍സ്ഥാപിക്കാമെന്ന് പാപ്പാ ആഹ്വാനംചെയ്തു.
പരമ്പരാഗതമായി നല്കുന്ന സന്ദേശം ശ്രവിക്കാന്‍ റോമാ നിവാസികളും ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള തീര്‍ത്ഥാടകരുമായി ജനസഹസ്രങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു.

മാധ്യമങ്ങളിലൂടെയും 2013-ന്‍റെ ‘സംവത്സര പ്രതിഭ’യായ
പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശത്തിന് ലോകം ക്രിസ്മസ്നാളില്‍ കാതോര്‍ത്തു.
Reported : nellikal, sedoc

See full text of the message in വിശേഷാല്‍പംക്തി of the web








All the contents on this site are copyrighted ©.