2013-12-26 17:02:04

ക്രിസ്മസ്നാളില്‍ പാപ്പായുടെ
ട്വിറ്റര്‍ സന്ദേശങ്ങള്‍


26 ഡിസംബര്‍ 2013, വത്തിക്കാന്‍
ക്രിസ്മസ് നാളില്‍ പാപ്പാ ഫ്രാന്‍സിസ് സാന്ത്വനസന്ദേശങ്ങള്‍ അയച്ചു. ക്രിസ്മസ്നാളിലും പ്രത്യാശയുടെ സന്ദേശങ്ങള്‍ അയച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ട്വിറ്റര്‍ സുഹൃത്തുക്കളുമായി സംവദിച്ചു.

ക്രിസ്തുമസ് മഹോത്സവത്തില്‍ നമ്മിലേയ്ക്കു വരുന്ന ക്രിസ്തുവുമായി കൂട്ടുചേരണമെന്നും, അവിടുത്തെ തുറന്ന മനസ്സോടെ സ്വീകരിക്കണമെന്നും, ആഹ്വാനെചെയ്തുകൊണട് തന്‍റെ ട്വിറ്റര്‍ സുഹൃത്തുകള്‍ക്ക് പാപ്പാ ക്രിസ്തുമസ്സ് ആശംസകള്‍ അര്‍പ്പിച്ചത്.
ക്രിസ്തമസ്സ് രംഗങ്ങളും പുല്‍ക്കൂടുകളും ഈ ദിനങ്ങളില്‍ ധാരാളമായി സന്ദശിക്കുകയും കാണുകയുംചെയ്യുമ്പോള്‍ ദുഃഖിതരും പീഡിതരുമായ ക്രൈസ്തവരുടെ വിശ്വാസം കെട്ടുപോകാതിരിക്കാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ ടിറ്റര്‍ സുഹൃത്തുക്കളെ അനുസ്മരിപ്പിച്ചു.

1. Natali tempore Christus habitat in nobis: iam tempus est arcta necessitudine cum
2. Domino frui! Venit Dominus vere. Corde aperto exspectemus Eum!
3. Coram praesepi nos consistentes pro omnibus nominatim precemur vexationem propter fidem subeuntibus.

1. Christ comes among us at Christmas: it is the perfect time for a personal encounter with the Lord. The Lord is coming.
2. May we await him with open hearts!
3. Before the Nativity scene, may we pray in a particular way for those suffering persecution for the faith.
@pontifex എന്ന ഹാന്‍ഡിലില്‍ 9 ഭാഷകളില്‍ സംവദിക്കുന്ന പാപ്പാ ഫ്രാന്‍സിസ് ലോകത്തെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ആധുനിക ഹ്രസ്വ സംവേദന ശൃഖലയിലെ മഹത്തുക്കളില്‍ ഒരാളാണ്. അനുദിനജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങളാണ് പാപ്പാ ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.