2013-12-23 16:37:23

‘കാസാ ഫ്രഞ്ചേസ്ക്കോ’
പാവങ്ങള്‍ക്കൊരു പരിചരണകേന്ദ്രം


23 ഡിസംബര്‍ 2013, റോം
പാപ്പാ സന്ദര്‍ശിച്ച റോമിലെ ‘ജേസു ബംബീനോ’ ആശുപത്രിയോടു ചേര്‍ന്നാണ്
രോഗികളായ കുട്ടികളെ അവരുടെ അമ്മമാരോടൊപ്പം താമസിപ്പിച്ച് പരിചരിക്കുന്നതിനുള്ള പ്രത്യേക ഭവനം, തന്‍റെതന്നെ പേരിലുള്ള ആശാകേന്ദ്രം സന്ദര്‍ശനത്തിന്‍റെ അവസാനഭാഗത്ത് പാപ്പാ ആശീര്‍വ്വിച്ച് ഉദ്ഘാടനംചെയ്തു.
സമൂഹത്തിന്‍റെ വിളുമ്പില്‍ പ്രതിസന്ധികളില്‍ ഉഴലുന്ന കുടുംബങ്ങളിലെ രോഗികളായ കുട്ടികള്‍ ചികിത്സയ്ക്കെത്തുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ച്, ശാരീരികവും മാനസീകവുമായ സൗഖ്യവും, ഒപ്പം വിഭ്യാഭ്യാസ സൗകര്യവും നല്കുകയാണ് പാപ്പായുടെ പേരിലുള്ള പുതിയ സ്ഥാപനത്തിന്‍റെ ലക്ഷൃമെന്ന് ആശുപത്രിയുടെ ഡയറക്ടര്‍, പ്രഫസര്‍ ഡോത്താ പ്രസ്താവിച്ചു.

‘ജേസു ബംബീനോ’ എന്നു പേരുള്ള റോമിലെ കുട്ടികളുടെ ആശുപത്രി ഡിസംബര്‍ 21-ാം തിയതി ശനിയാഴ്ച വൈകുന്നേരമാണ് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചത്. രോഗികളായ കുട്ടികളെ ഓരോരുത്തരെയും കണ്ട്, അവരെ ആശ്ലേഷിച്ച് ആശീര്‍വ്വദിച്ച പാപ്പാ, പിന്നീട് മാതാപിതാക്കളെയും, ഡോക്ടര്‍മാരെയും, ഗവേഷകരെയും, നഴ്സുമാരെയും കണ്ട് ആശംസകളര്‍പ്പിച്ചു. കുട്ടികളെ അവരുടെ ‘കളിക്കോട്ട’യില്‍ ചെന്നുകണ്ട് കുശലം പറയാനും പാപ്പാ താല്പര്യമെടുത്തു. പാപ്പായുടെ സന്ദര്‍ശവിവരം അറിഞ്ഞ കുട്ടികള്‍ അവരുടെ പ്രാര്‍ത്ഥനകളും ആവശ്യങ്ങളും കടലാസ്സില്‍ കുറിച്ചും വരച്ചും പാപ്പായ്ക്ക് ഒരു കൊട്ടനിറയെ സമ്മാനിച്ചാണ് യാത്രയാക്കിയത്.
“നിങ്ങളുടെ സ്വപ്നങ്ങള്‍ യേശുവിന് എന്നെക്കാള്‍ നന്നായിട്ടറിയാം. ഈശോയ്ക്ക് കുട്ടികളോട് പ്രത്യേക സ്നേഹമുണ്ട്. അവിടുന്ന് എപ്പോഴും നിങ്ങളുടെ ചാരത്തുണ്ട്,” എന്നായിരുന്ന പാപ്പായുടെ കുട്ടികള്‍ക്കുള്ള സന്ദേശം.

വത്തിക്കാനില്‍നിന്നും കാറില്‍ ആശുപത്രിയിലെത്തിയ പാപ്പായൊടൊപ്പം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പിയെത്രോ പരോളി, മുന്‍ സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോളെ എന്നുവര്‍ ഉണ്ടായിരുന്നു.

1869 റോമിലെ സാല്‍വിയാത്തി കുടുംബം ജനിക്കുളോ കുന്നില്‍ ലളിതമായി ആരംഭിച്ചതാണ് ജേസു ബംബീനോ കുട്ടികളുടെ ആശുപത്രി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം 1923 വത്തിക്കാനു കൈമാറി. തുടര്‍ന്നുള്ള സ്ഥാപനത്തിന്‍റെ വളര്‍ച്ച ആശ്ചര്യാവഹമാണ്. 1958-ല്‍ ജോണ്‍ 23-ാമന്‍ പാപ്പായാണ് ക്രിസ്മസ് ആശംസകളുമായ ആദ്യമായി Gesu Bambino ആശുപത്രിയിലെത്തിയത്. ആ പതിവു മാനിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍നിന്നും ശരാശരി 2 കിലോമീറ്റര്‍ മാത്രം അകലെയുള്ള കുട്ടികളുടെ ആശുപത്രി സന്ദര്‍ശിക്കുന്നത്. പാവങ്ങളും രോഗികളുമായ കുട്ടികള്‍ക്കായി Casa Francesco ‘ഫ്രാന്‍സിസിന്‍റെ മന്ദിരം’ തുറന്നു. പാപ്പാ സന്ദര്‍ശിച്ച റോമിലെ ‘ജേസു ബംബീനോ’ ആശുപത്രിയോടു ചേര്‍ന്നാണ് രോഗികളായ കുട്ടികളെ അവരുടെ അമ്മമാരോടൊപ്പം താമസിപ്പിച്ച് പരിചരിക്കുന്നതിനുള്ള പ്രത്യേക ഭവനം, തന്‍റെതന്നെ പേരിലുള്ള ആശാകേന്ദ്രം സന്ദര്‍ശനത്തിന്‍റെ അവസാനഭാഗത്ത് പാപ്പാ ആശീര്‍വ്വിച്ച് ഉദ്ഘാടനംചെയ്തു.

സമൂഹത്തിന്‍റെ വിളുമ്പില്‍ പ്രതിസന്ധികളില്‍ ഉഴലുന്ന കുടുംബങ്ങളിലെ രോഗികളായ കുട്ടികള്‍ ചികിത്സയ്ക്കെത്തുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ച്, ശാരീരികവും മാനസീകവുമായ സൗഖ്യവും, ഒപ്പം വിഭ്യാഭ്യാസ സൗകര്യവും നല്കുകയാണ് പാപ്പായുടെ പേരിലുള്ള പുതിയ സ്ഥാപനത്തിന്‍റെ ലക്ഷൃമെന്ന് ആശുപത്രിയുടെ ഡയറക്ടര്‍, പ്രഫസര്‍ ഡോത്താ പ്രസ്താവിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.