2013-12-23 16:02:30

ഹൃദയം തുറക്കേണ്ട
ക്രിസ്മസ് ആഘോഷങ്ങള്‍


23 ഡിസംബര്‍ 2013, വത്തിക്കാന്‍
‘കര്‍ത്താവ് ആസന്നമായിരിക്കുന്നു, നാളെ നിങ്ങള്‍ അവിടുത്തെ മഹത്വം ദര്‍ശിക്കു’മെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഡിസംബര്‍ 23-ാം തിയതി തിങ്കളാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ആസന്നമാകുന്ന രക്ഷയുടെ വാഗ്ദാനങ്ങള്‍ക്ക് നസ്രത്തിലെ മറിയത്തെപ്പോലെ ക്രൈസ്തവര്‍ ഹൃദയങ്ങള്‍ തുറക്കണമെന്നും, ക്രിസ്തുവിനായി അനുദിനം മനസ്സുതുറക്കാതെയും, കാത്തിരിക്കാതെയും നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളും ആര്‍ഭാടങ്ങളും പൊള്ളയായിത്തീരുമെന്ന് തന്‍റെ വചനോപാസനയില്‍ പാപ്പാ പങ്കുവച്ചു.

ക്രിസ്തുവിന്‍റെ ജനനവും മനുഷ്യാവതാരവും അവിടുത്തെ ആദ്യവരവാണെങ്കില്‍, യുഗാന്ത്യത്തിലേത്
അവിടുത്തെ രണ്ടാം വരവാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. അനുദിന മനുഷ്യജീവിതത്തിലേയ്ക്കും നമ്മുടെ ഹൃദയങ്ങളിലേയ്ക്കും കടന്നുവരുന്ന ക്രിസ്തുവിന്‍റെ മൂന്നാം വരവിനായ് ക്രൈസ്തവര്‍ സദാ ഒരുങ്ങിയിരിക്കണമെന്നും, കാത്തിരിപ്പോടെയുള്ള സഭയുടെ തീര്‍ത്ഥാടനമാണ് പുണ്യമാകുന്നതെന്ന് വിശുദ്ധ ബര്‍നാര്‍ഡിന്‍റെ ഭാഷയില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രിസ്തു തന്‍റെ സഭയെ അനുദിനം സന്ദര്‍ശിക്കുമെന്നും, നമ്മുടെ ഹൃദയങ്ങള്‍ കൊട്ടിയടയ്ക്കാതെ അവിടുത്തേയ്ക്കായി തുറന്നുവയ്ക്കുകയും കാത്തിരിക്കുകയും ചെയ്യണമെന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ ചിന്തകള്‍ ഉപസംഹരിച്ചു.

‘ഓ, വിശ്വവിജ്ഞാനമേ, ദാവീദിന്‍റെ സിംഹാസനമേ,
ജനതകളുടെ രാജാവേ, വന്നാലും!’ - Advent Antiphon
Reported : nellikal, sedoc








All the contents on this site are copyrighted ©.