2013-12-23 16:19:48

നിശ്ശബ്ദതിയില്‍
ദൈവികസ്വരം ശ്രവിക്കാം


23 ഡിസംബര്‍ 2013, വത്തിക്കാന്‍
ദൈവികസ്വരം ശ്രവിക്കുവാന്‍ നിശ്ശബ്ദത അനിവാര്യമാണെന്ന്, പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
ഡിസംബര്‍ 23-ാം തിയതി കണ്ണിചേര്‍ത്ത ട്വിറ്റ് സന്ദേശത്തിലാണ് നിശ്ശബ്ദതയുടെ പ്രാധാന്യത്തെക്കുറിച്ച്
പാപ്പാ സൂചിപ്പിച്ചത്. ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ ശബ്ദകോലാഹലമായി മാറുന്നുണ്ടെന്നും, എന്നാല്‍ അനുദിനജീവിതത്തില്‍ ആഘോഷങ്ങള്‍ക്കുമദ്ധ്യേയും ദൈവികസ്വരം ശ്രവിക്കണമെങ്കില്‍ ആന്തരികമായ
നിശ്ശബ്ദത അനിവാര്യമാണെന്ന് പാപ്പാ തന്‍റെ ട്വിറ്റര്‍ സംന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

അറിബി, ചൈനീസ്, ലത്തിന്‍, ഇംഗ്ലിഷ് ഉള്‍പ്പെടെ ഒന്‍പതു ഭാഷകളില്‍ അനുദിനജീവിത്തിന് ഉദകുന്ന സാരോപദേശങ്ങള്‍ @pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ക്കുന്ന പാപ്പാ ലോകത്തെ ഹ്രസ്വസന്ദേശ ഡിജിറ്റല്‍ ശൃംഖലയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച വ്യക്തിയാണ്.

Christi saepe natalis celebritas strepitosa est: proficiet igitur nobis aliquantisper silentibus resistere ut amoris percipiamus vocem.

Christmas celebrations are often full of sound. It would be good for us to make room for silence, to hear the voice of Love.
Reported : nellikal, sedoc








All the contents on this site are copyrighted ©.