2013-12-21 18:03:48

ഇറ്റാലിയന്‍ നയതന്ത്രജ്ഞരുടെ സഹായസഹകരണങ്ങള്‍ക്ക് പാപ്പായുടെ നന്ദി


20 ഡിസംബര്‍ 2013, വത്തിക്കാന്‍
നയതന്ത്രജ്ഞരുടെ ഒരു പ്രധാന ദൗത്യമാണ് "സമാഗമ സംസ്ക്കാരം" വളര്‍ത്താന്‍ സഹായിക്കുകയെന്ന് ഫ്രാന്‍സിസ് പാപ്പ. ഇറ്റാലിയന്‍ നയതന്ത്രജ്ഞരുമായി നടത്തിയ ഒരു കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുയായിരുന്നു പാപ്പ. വെള്ളിയാഴ്ച്ച രാവിലെ 11.30ന് അപ്പസ്തോലിക അരമനയിലെ ക്ലമന്‍റ് ഹാളില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അവരുടെ സേവനങ്ങള്‍ക്കും പരിശുദ്ധ സിംഹാസനത്തിന് അവര്‍ നല്‍കുന്ന സഹായങ്ങള്‍ക്കും പാപ്പ നന്ദി പറഞ്ഞു. അണിയറയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് പുറമേ അധികം അറിയപ്പെടാതെ പോകുന്ന സേവനമാണ് നയതന്ത്രജ്ഞരുടേതെങ്കിലും അവരുടെ ശുശ്രൂഷ വിലമതിക്കാനാവാത്തതാണ്. മാര്‍ച്ച് 19ന് പേപ്പല്‍ സ്ഥാനാരോഹണ കര്‍മ്മവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രമീകരിക്കാന്‍ അവര്‍ നല്‍കിയ സഹായവും പാപ്പ തദവസരത്തില്‍ അനുസ്മരിച്ചു. വത്തിക്കാന്റെ രാഷ്ട്ര കാര്യാലയത്തോടും പേപ്പല്‍ ഭവനത്തോടും അവര്‍ കാണിക്കുന്ന സഹകരണത്തിനും ധാര്‍മികവും ആത്മീയവുമായ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനും പാപ്പ അവരോടു കൃതജ്ഞ രേഖപ്പെടുത്തി.
പരസ്പര ആദരവോടും അംഗീകാരത്തോടും കൂടി സമാധാനത്തിന്‍റേയും വികസനത്തിന്‍റേയും മാര്‍ഗമന്വേഷിക്കുമ്പോഴാണ് ബന്ധങ്ങള്‍ മെച്ചപ്പെടുന്നതെന്നും പാപ്പ ഇറ്റാലിയന്‍ നയതന്ത്രജ്ഞരെ ഓര്‍മ്മിപ്പിച്ചു.







All the contents on this site are copyrighted ©.