2013-12-20 17:06:07

വത്തിക്കാന്‍റെ മാധ്യമവിഭാഗത്തെ സഹായിക്കാന്‍ അമേരിക്ക‍ന്‍ കമ്പനി


20 ഡിസംബര്‍ 2013, വത്തിക്കാന്‍
വത്തിക്കാന്റെ മാധ്യമ വിഭാഗം ഉപദേശക സമിതിയില്‍ അമേരിക്കന്‍ കമ്പനിയായ മാക്കിന്‍സിയെ (McKinsey & Company) ഉള്‍പ്പെടുത്തി. പരിശുദ്ധ സിംഹാസനത്തിന്‍റെ നടത്തിപ്പും സാമ്പത്തികകാര്യങ്ങളും പഠിക്കാനായി ഫ്രാന്‍സിസ് പാപ്പ രൂപീകരിച്ച പൊന്തിഫിക്കല്‍ കമ്മീഷന്‍റെ തീരുമാന പ്രകാരമാണ് ഈ നടപടി. വത്തിക്കാന്‍റെ മാധ്യമവിഭാഗം കൂടുതല്‍ കാര്യക്ഷമമാക്കാനും, വാര്‍ത്താസംവിധാനങ്ങള്‍‌ ആധുനീകരിച്ച്, വത്തിക്കാന്‍റെ മാധ്യമസ്ഥാപനങ്ങളുടെ പ്രവര്‍ത്തം മെച്ചപ്പെടുത്താനും മാധ്യമസ്ഥാപനങ്ങള്‍ അമേരിക്കന്‍ കണ്‍സള്‍ട്ടന്റ് കമ്പനിയുടെ സഹായം തേടുമെന്ന് പരിശുദ്ധ സിംഹാസനം ഡിസംബര്‍ 18ന് പുറത്തിറിക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മാധ്യമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി നെതര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനി KPMGന്‍റെ സഹായവും ഉണ്ടായിരിക്കുമെന്ന് വാര്‍ത്താക്കുറിപ്പ് അറിയിച്ചു.








All the contents on this site are copyrighted ©.