2013-12-20 08:59:00

നാണ്യത്തിന്‍റെ ഐക്യമല്ല
നന്മയുടെ ഐക്യമാണാവശ്യം


20 ഡിസംബര്‍ 2013, റോം
യൂറോപ്പിനാവശ്യമായിരുന്നത് പൊതുനാണ്യത്തിന്‍റെ ഐക്യമല്ല, പൊതുനന്മയുടെ ഐക്യമാണെന്ന്, സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പൊപ്പാര്‍ഡ് പ്രസ്താവിച്ചു.
ആഗോളതലത്തിലും വിശിഷ്യ യൂറോപ്പിലും ഇന്ന് നിലനില്ക്കുന്ന സാമ്പത്തിക മാന്ദ്യത്തെ വിലയിരുത്തിക്കൊണ്ട് ഡിസംബര്‍ 18-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍റെ ദിനപത്രം ‘ഒസര്‍വത്തോരെ റൊമാനോ’യ്ക്കു നല്കിയ പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ പൊപ്പാര്‍ഡ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മൂല്യാധിഷ്ഠിതമായ കൂട്ടായ്മയുടെ സമൂഹത്തിനു പകരം യൂറോപ്പില്‍ യൂറോയുടെ സാമ്പത്തിക സംഖ്യം ലക്ഷൃവച്ചുകൊണ്ടുള്ള ഉപരിപ്ലവമായ കാഴ്ചപ്പാടാണ് സ്ഥിതിഗതികള്‍ തകിടംമറിച്ചതെന്ന് കര്‍ദ്ദിനാള്‍ പൊപ്പാര്‍ട് പ്രസ്താവനയില്‍ നിരീക്ഷിച്ചു. യൂറോപ്പിന്‍റെ പൊതുനന്മ സാമ്പത്തിക ലക്ഷൃം മാത്രമായി വിലയിരുത്തിയ സങ്കുചിതമായ കാഴ്ചപ്പാടാണ് ഇന്നത്തെ നീണ്ടുനില്ക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന് കര്‍ദ്ദിനാള്‍ പൊപ്പാര്‍ഡ് വിലയിരുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.