2013-12-20 17:05:51

ക്രിസ്തുമസ് ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള സമയം


20 ഡിസംബര്‍ 2013, വത്തിക്കാന്‍
ശത്രുക്കള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കേണ്ട സമയമാണ് ക്രിസ്തുമസെന്ന് ഫ്രാന്‍സിസ് പാപ്പ. ഇറ്റാലിയന്‍ സര്‍ഗവേദിയിലെ കുട്ടികളുമായി വെള്ളിയാഴ്ച്ച രാവിലെ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ശത്രുസ്നേഹത്തെക്കുറിച്ച് പാപ്പ വാചാലനായത്. യേശുവിന് കുട്ടികളോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നു എന്ന് അവരെ ഓര്‍മ്മിപ്പിച്ച പാപ്പ യേശുവിന്റെ അടുത്ത കൂട്ടുകാരായി ജീവിക്കാന്‍ അവരെ ക്ഷണിച്ചു. യേശുവുമായുള്ള സൌഹൃദത്തിന്‍റെ ആനന്ദം വീട്ടിലും, വിദ്യാലയത്തിലും, മറ്റെല്ലായിടത്തും പങ്കുവയ്ക്കണം. യേശുവിനോടൊത്ത് സഭയുടെ സജീവ ശിലകളാണവരെന്ന് പാപ്പ പ്രസ്താവിച്ചു. യേശുവിന്‍റെ കൂട്ടുകാര്‍ യേശുവിന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ വര്‍ജ്ജിക്കണമെന്നും ആരേയും കുറ്റം വിധിക്കാതെ എല്ലാവരേയും സഹായിച്ചുകൊണ്ടു ജീവിക്കണമെന്നും പാപ്പ കുട്ടികളെ ഉത്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.