2013-12-20 17:06:57

കര്‍ദിനാള്‍ അമാത്തോയുടെ സ്ഥാനസ്ഥിരീകരണം


20 ഡിസംബര്‍ 2013, വത്തിക്കാന്‍
വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ ആഞ്ചലോ അമാത്തോയെ ഫ്രാന്‍സിസ് മാര്‍പാപ്പ താല്‍കാലികമായി ("donec aliter provideatur") സ്ഥിരീകരിച്ചു. മാര്‍പാപ്പായുടെ ഉത്തരവ് ഡിസംബര്‍ 19നാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്. 2013 ജൂണ്‍ 8ന് 75 വയസ്സ് പൂര്‍ത്തിയായ കര്‍ദിനാള്‍ അമാത്തോ 2008 മുതല്‍ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ടായി ശുശ്രൂഷ ചെയ്യുകയാണ്. അതിനു മുന്‍പ് 2002- 2008 കാലഘട്ടത്തില്‍ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറിയായും അദ്ദേഹം ശുശ്രൂഷ ചെയ്തിട്ടുണ്ട്.
അതേസമയം, വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് മാര്‍ചെല്ലോ ബെര്‍ത്തുലൂച്ചിയെ തത്സ്ഥാനത്ത് മാര്‍പാപ്പ സ്ഥിരപ്പെടുത്തി.









All the contents on this site are copyrighted ©.