2013-12-19 20:36:12

പാപ്പാ കുട്ടികളുടെ
ആശുപത്രി സന്ദര്‍ശിക്കും


19 ഡിസംബര്‍ 2013, വത്തിക്കാന്‍
ഉണ്ണിശോയുടെ നാമത്തില്‍ വത്തിക്കാന്‍റെ മേല്‍നോട്ടത്തിലുള്ള Gesu Bambino കുട്ടികളുടെ ആശുപത്രിയാണ് ഡിസംബര്‍ 21-ാം തിയതി ശനിയാഴ്ച വൈകുന്നേരം പാപ്പാ സന്ദര്‍ശിക്കുന്നത്. അത്യാധുനിക ചികിത്സാസംവിധാനങ്ങളും, ഗവേഷണ വിഭാഗവുമുള്ള ഇറ്റലിയിലെ ഏറ്റവും വലിയ പീഡിയാട്രിക്ക് ആശുപത്രിയാണ് വത്തിക്കാന്‍റെ Gesu Bambino. പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന പാപ്പായുടെ ക്രിസ്തുമസ് സന്ദര്‍ശനത്തില്‍ രോഗികളായ എല്ലാ കുഞ്ഞുങ്ങളെയും
അവരുടെ മാതാപിതാക്കളെയും കാണുവാനും, ആശുപത്രിയുടെ മറ്റു വിഭാഗങ്ങള്‍ സന്ദര്‍ശിച്ച്, ഡോക്ടര്‍മാര്‍, ഗവേഷകര്‍, നഴ്സുമാര്‍, സാങ്കേതികവിദഗ്ദ്ധര്‍ ജോലിക്കാര്‍ എന്നിവരെ നേരില്‍ക്കണ്ട് ആശംസകള്‍ അര്‍പ്പിക്കുവാനുമാണ് പദ്ധതിയെന്നും വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

1869 റോമിലെ സാല്‍വിയാത്തി കുടുംബം ജനിക്കുളോ കുന്നില്‍ ലളിതമായി ആരംഭിച്ചതാണ് ജേസു ബംബീനോ കുട്ടികളുടെ ആശുപത്രി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം വത്തിക്കാന് കൈമാറി. തുടര്‍ന്നുള്ള സ്ഥാപനത്തിന്‍റെ വളര്‍ച്ച ആശ്ചര്യാവഹമാണ്.
1958-ല്‍ ജോണ്‍ 23-ാമന്‍ പാപ്പായാണ് ക്രിസ്മസ് ആശംസകളുടമായ ആദ്യമായി ജേസുബംബീനോ ആശുപത്രിയിലെത്തിയത്. ആ പതിവു മാനിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍നിന്നും ശരാശരി
2 കിലോമീറ്റര്‍ മാത്രം അകലെയുള്ള കുട്ടികളുടെ ആശുപത്രി സന്ദര്‍ശിക്കുന്നത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.