2013-12-19 20:16:06

കണ്ണീരിന്‍ താഴ്വാരത്തല്ല
ദൈവികഗേഹത്തിലെന്ന്


19 ഡിസംബര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ 2013-ല്‍ അവസാന പൊതുകൂടിക്കാഴ്ചാ പ്രഭാഷണം പ്രത്യാശപകരുത്തായിരുന്നെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.
ഡിസംബര്‍ 18-ാം തിയതി ബുധനാഴ്ചത്തെ പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പരിപാടി ഈ വര്‍ഷത്തെ അവസാനത്തേതായിരുന്നു.

ക്രിസ്തുവിന്‍റെ ജനനത്തെ കേന്ദ്രീകരിച്ചു നടത്തിയ പാപ്പായുടെ പ്രഭാണം മനുഷ്യാവതാരത്തിലൂടെയും ക്രിസ്തുമസ്സിലൂടെയും മനുഷ്യമനസ്സുകളിലെ നൈരാശ്യവും വിഷാദവും മാറ്റി, പ്രത്യാശയും ആത്മവിശ്വാസവും ലോകത്തിന് ഇന്നും പകരുന്നതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രിസ്തുവില്‍ ദൈവം മനുഷ്യരോടൊത്തു വിസിക്കുന്നതിനാല്‍ നാം കണ്ണീരിന്‍റെ താഴ്വാരത്തല്ല, ദൈവിക കൂടാരത്തിലാണ്, ദൈവികാലയത്തിലാണ്, ദൈവപരിപാലനയിലാണ് എന്ന പ്രത്യാശ നല്കുന്നതായിരുന്നു പാപ്പായുടെ പ്രഭാഷണമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി കൂട്ടിച്ചേര്‍ത്തു. Reported : nellikal, sedoc









All the contents on this site are copyrighted ©.